www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2012) Idukki (1930) Mostreaded (1617) Crime (1490) National (1252) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഗ്രൂപ്പുകളിൽ ചേർക്കാവുന്നവരുടെ എണ്ണം വീണ്ടും വർധിപ്പിച്ച് വാട്‌സാപ്പ്

Share it:

watsap-groups-with-1000-participants


മുംബൈ: വാട്‌സാപ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്താവുന്ന അംഗങ്ങളുടെ എണ്ണം വീണ്ടും വർധിപ്പിച്ച് വാട്‌സാപ്. പുതിയ അപ്ഡേഷനിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഒരു ഗ്രൂപ്പിൽ 1024 പേരെ വരെ ചേർക്കാനുള്ള സൗകര്യമാണ് ഇത്തവണ വാട്‌സാപ് നൽകുന്നത്. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ അപ്ഡേറ്റ് ലഭ്യമാണ്.  

നിലവിൽ  512 പേരെ വരെയാണ് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കൾ പങ്കിട്ട സ്ക്രീൻഷോട്ട് അനുസരിച്ച് ഗ്രൂപ്പ് ഓപ്പൺ ചെയ്യുമ്പോൾ ആഡ് കോൺടാക്റ്റ് എന്ന ഓപ്ഷന് അരികിലായി "1024-ൽ 1' എന്ന രീതിയിൽ കോൺടാക്ടുകള്‌ കാണാൻ കഴിയും.  കഴിഞ്ഞ ദിവസം വാട്ട്സാപ്പ് പ്രീമിയം ഫീച്ചർ അവതരിപ്പിക്കുന്നതായി വാർത്തകൾ വന്നിരുന്നു.  

വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ പ്രീമിയം ലഭ്യമായിട്ടുള്ളത്. ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന്  ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക്  മൂന്ന് മാസത്തിലൊരിക്കല്‍ കോൺടാക്ട് ലിങ്ക് മാറ്റാം. ഫോൺ നമ്പർ ടൈപ്പ് ചെയ്യുന്നതിനുപകരം ഉപഭോക്താക്കൾക്ക്  ഒരു ബിസിനസ് കണ്ടെത്താനുള്ള എളുപ്പമാർഗമാണിത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

കേരളത്തെ ഞെട്ടിച്ച് ഇരട്ട നരബലി 

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് ഇരട്ട നരബലി. എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് തിരുവല്ലയിലെത്തിച്ച് ബലി നൽകിയത്. ആഭിചാര പൂജക്കായിരുന്നു ക്രൂരമായ കൊലപാതകമെന്നാണ് പുറത്തു വരുന്ന വിവരം. കാലടി സ്വദേശിനി റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവര്‍ക്കു വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചത്. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി. 

കടവന്ത്ര സ്വദേശിനിയായ പുത്മയെ കാണാനില്ലെന്നു കാട്ടി പൊലീസിനു ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ ചുരുൾ അഴിച്ചത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.

എറണാകുളം ആര്‍ഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു. 

ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവര്‍ എന്നാണ് സംശയം. ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റാണ് ഇതിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാള്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാള്‍ തന്നെ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്.

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ റോസ്‌ലിന്‍ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവര്‍ മറ്റൂരില്‍ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്‌ലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്‌ലിനും സമാനമായ നിലയില്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്.


Share it:

Tech

Post A Comment:

Portable Mini Air Cooler Fan with LED Light