കൊച്ചി: കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച സൈക്കോ കില്ലർ മുഹമ്മദ് ഷാഫിയുടെ ജീവിതം ആരംഭിച്ചത് ഇടുക്കി മുരിക്കാശേയിൽ. കുടിയേറ്റ കർഷകർ തിങ്ങിപ്പാർക്കുന്ന ഹൈറേഞ്ച് മേഖലയിൽ ജനിച്ചു വളർന്ന ഷാഫി ആറാം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം സ്വയം തൊഴിൽ ചെയ്‌ത് ജീവിതം നോക്കുന്നതായിരുന്നു രീതി.
ഒരു വർഷം മുമ്പ് മാത്രമാണ് ഇയാൾ കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് താമസം മാറിയത്. 12 വർഷം മുമ്പാണ് പെരുമ്പാവൂരിൽ താമസം തുടങ്ങിയത്. ഈ സമയം മുതൽ ഷാഫിയുടെ ക്രിമിനൽ സ്വഭാവം പുറത്തു വന്നിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
പലനാടുകളിലും ചുറ്റിക്കറങ്ങുന്ന സ്വഭാവക്കാരനാണ് ഷാഫി. പെരുമ്പാവൂരിൽ താമസിക്കുമ്പോൾ മീൻ കച്ചവടം, കാർ സർവീസിങ്ങ്, ഡ്രൈവിങ് തുടങ്ങിയ ജോലികളായിരുന്നു ചെയ്‌തിരുന്നത്. എറണാകുളം ഗാന്ധി നഗറിലേക്ക് താമസം മാറിയതോടെ ചിറ്റൂർ റോഡിൽ ആദീൻസ് എന്ന പേരിൽ ഹോട്ടൽ തുടങ്ങി. ലോട്ടറി വിൽപ്പനക്കാരികളായ സ്ത്രീകളായിരുന്നു ഇവിടുത്തെ പതിവുകാർ.
ഹോട്ടലിലെത്തുന്ന സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ അധികവും. ഇതോടെ ഇയാൾക്ക് സാമ്പത്തികമായി നേട്ടമുണ്ടായെന്നും പറയപ്പെടുന്നുണ്ട്.
ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം ഇയാളുടെ വളർച്ച വേഗത്തിലായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. സമാനമായ തട്ടിപ്പുകേസുകൾ നടത്തിയാണോ പണം ഉണ്ടാക്കിയതെന്ന സംശയവും ബലപ്പെടുന്നുണ്ട്. എന്നാൽ ഇയാൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലെന്നാണ് ഭാര്യ പറയുന്നത്. നല്ലൊരു വസ്ത്രം പോലും ധരിക്കാറില്ലെന്നും ഇത്തരത്തിൽ ഇയാൾക്ക് പണം ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
മാരക രതിവൈകൃതം; ഷാഫി കൊടും ക്രിമിനൽ
കൊച്ചി: ഇലന്തൂരിലെ ഇരട്ടനരബലിയുടെ ഞെട്ടലിലാണ് കേരളം. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘം പുറത്തു വിടുന്നത്. ഷാഫിയുടെ ക്രൂരതയുടെ കഥകൾ ഇവിടെ അവസാനിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ സൂചന നൽകുന്നുണ്ട്.
ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി കൊടുംക്രിമിനൽ മൈൻഡ് ഉണ്ടായിരുന്ന ആളാണെന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ചോര കണ്ടാൽ ഭയമില്ലാത്ത ആളായിരുന്നു ഇയാൾ. അതിമാരകമായ രതി വൈകൃതങ്ങളായിരുന്നു ഇയാളുടെ മറ്റൊരു സ്വഭാവ സവിശേഷത. രണ്ട് വർഷം മുമ്പ് 75 വയസുള്ള വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തത് ഇതിന് ഉദാഹരണമാണ്.
തിരുവല്ല ഇലന്തൂരിലെ വീട്ടിൽ നടന്ന രണ്ട് നരബലികളും മുഹമ്മദ് ഷാഫിയെന്ന കൊടും ക്രിമിനലിന്‍റെ ആസൂത്രണമായിരുന്നു. ആയുസ് വർധിപ്പിക്കുന്നതിനും ജീവിതത്തിൽ അഭിവൃദ്ധി നേടുന്നതിനുമാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും നരബലി അടക്കമുള്ള കൊടും ക്രൂരതകൾക്ക് നിന്നു കൊടുത്തത്.
എന്നാൽ ഇത് മറയാക്കി തന്‍റെ രതി വൈകൃതങ്ങളും ക്രൂരതകളോടുള്ള അമിതാവേശവും യാഥാർഥ്യമാക്കുകയായിരുന്നു മുഹമ്മദ് ഷാഫി. ലൈലയോടായിരുന്നു ഷാഫി തന്‍റെ ആദ്യ വൈകൃതം പുറത്തെടുത്തത്. പ്രായമുള്ള സ്ത്രീകളോട് ലൈംഗിക താൽപര്യം തോന്നുന്ന പ്രകൃതമായിരുന്നു ഷാഫിയുടേത്. സിദ്ധൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഷാഫി ലൈലയെ ലൈംഗികമായി ഉപയോഗിക്കാനുള്ള പദ്ധതികളാണ് ആദ്യം പ്രായോഗികമാക്കിയത്. സിദ്ധനായ തന്നെ ലൈംകികമായി ലൈലയ്ക്ക് സംതൃപ്തിയിലെത്തിക്കാൻ കഴിഞ്ഞാൽ കൂടുതൽ ഐശ്വര്യം ഉണ്ടാകുമെന്ന് ഇയാൾ ഭഗവൽസിങ്ങിനെ വിശ്വസിപ്പിച്ചു. കാര്യം പറഞ്ഞതോടെ ലൈലയും ഇതിനു തയാറായി.
പൂജയ്ക്കായി പ്രത്യേകം ഒരുക്കിയ മാന്ത്രിക കളങ്ങളുടെ സാനിധ്യത്തിൽ ലൈലയുമായി താൻ ലൈംഗിക ബന്ധത്തിലേർപ്പെടുമെന്നും ഇത് പ്രാർഥനയോടെ ഭഗവൽ സിങ് നോക്കി നിൽക്കണമെന്നുമായിരുന്നു ഇയാളുടെ അടുത്ത ആവശ്യം. ഐശ്വര്യ ലബ്ധിക്കായി കുടുംബം ഇതിനും തയാറായി. ലൈലയെ വിവസ്ത്രയാക്കി തന്‍റെ വൈകൃതങ്ങൾ ഓരോന്നായി തീർക്കുമ്പോൾ ഇത് കണ്ടുകൊണ്ട് ഭഗവൽ സിങ്ങും ഒപ്പമുണ്ടായിരുന്നു.
റോസ്‌ലിയെയും പത്മയെയും നരബലിക്കായി എത്തിച്ചപ്പോഴും ഷാഫിയുടെ പെരുമാറ്റം അതിക്രൂരമായിരുന്നു. മാറിടം മുറിച്ചെടുത്തതോടെ സ്ത്രീകൾ പ്രാണനായി പിടയുമ്പോൾ ലൈലയെ കൊണ്ട് ഇവരുടെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി ഇത് ആസ്വദിക്കുകയായിരുന്നു ഷാഫി. സ്വകാര്യ ഭാഗത്തു നിന്നുള്ള രക്തം പാത്രത്തിൽ പിടിച്ചെടുക്കാനും മാറിടം അറുത്തുമാറ്റി സൂക്ഷിക്കാനും ഷാഫി നിർദേശം നൽകി. ലോകത്തിലെ തന്നെ ക്രിമിനൽ ചരിത്രത്തിൽ ഇത്തരം ഒരു സൈക്കോ ഉണ്ടോയെന്ന സംശയമാണ് അന്വേഷണ സംഘം മുന്നോട്ട് വയ്ക്കുന്നത്.
Post A Comment: