www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1863) Idukki (1801) Mostreaded (1616) Crime (1418) National (1212) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

കഴുത്തറുത്തത് ലൈല; ഭഗവൽ സിങ്ങും ഷാഫിയും നോക്കി നിന്നു

Share it:



കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലിയുടെ മറവിൽ നടന്നത് അതിക്രൂരതകൾ. തിരുവല്ല ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടിയായിരുന്നു രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെരുമ്പാവൂർ സ്വദേശി ‌മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എത്തിച്ചതും ക്രൂരമായ നരബലിക്ക് ചുക്കാൻ പിടിച്ചതുമെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം. 

കാലടി സ്വദേശിനി റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്‌റ്റംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്. വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയാണ് മുഹമ്മദ് ഷാഫി ഭഗവൽ സിങ്ങിനെയും ഭാര്യ ലൈലയെയും പരിചയപ്പെടുന്നത്. പെരുമ്പാവൂർ സ്വദേശിയായ സിദ്ധനെ പരിചയപ്പെട്ടാൽ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന് ഇയാൾ വിശ്വസിപ്പിച്ചു.

തുടർന്ന് സിദ്ധനായി ഇയാൾ തന്നെ ദമ്പതികളുടെ മുന്നിലെത്തി. പിന്നീട് ഐശ്വര്യവും സമ്പത്തും ഉണ്ടാകാനെന്ന വ്യാജേന ഷാഫി ഭഗവൽ സിങ്ങിന്‍റെ കൺമുന്നിൽ ലൈലയെ ബലാത്സംഗം ചെയ്‌തു. ഇതിൽ ഫലം കാണാതെ വന്നതോടെയാണ് നരബലി വേണമെന്ന് ഷാഫി ആവശ്യപ്പെട്ടത്. ഭഗവൽ സിങ്ങും ലൈലയും ഇതിനു സമ്മതം മൂളിയതോടെ കാലടി സ്വദേശിനി റോസ്‌ലിയെ ആദ്യം ഇതിനായി സമീപിക്കുകയായിരുന്നു. 

അശ്ലീല സിനിമയിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപവരെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് റോസ്‌ലിനെ ഇവർ ഇലന്തൂരിലെ വീട്ടിലെത്തിച്ചു. തുടർന്നായിരുന്നു നരബലി. സമാനമായി തന്നെയാണ് പത്മയെയും വീട്ടിലെത്തിച്ചത്.

സ്ത്രീകളെ വീട്ടിലെത്തിച്ച് അടുപ്പം സ്ഥാപിച്ച ശേഷം കട്ടിലിൽ കെട്ടിയിട്ട് ലൈലയെ കൊണ്ട് കഴുത്തറുപ്പിക്കുകയായിരുന്നുവെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. തുടർന്ന് സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി ഇവിടുന്നുള്ള രക്തം പാത്രത്തിൽ ശേഖരിച്ചു. ഇത് പലയിടത്തും തളിക്കുകയും ചെയ്‌തെന്നാണ് വിവരം.

റോസ്‌ലിയെ ബലി കൊടുത്തിട്ടും ഫലം കാണാതെ വന്നതോടെയാണ് രണ്ടാമത്തെ നരബലിക്കായി കരുക്കൾ നീക്കിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. പ്രതികൾ നൽകിയിരിക്കുന്ന മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാൽ ഈ കാര്യങ്ങൾക്ക് സാധ്യതയുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

കേരളത്തെ ഞെട്ടിച്ച് ഇരട്ട നരബലി 

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് ഇരട്ട നരബലി. എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് തിരുവല്ലയിലെത്തിച്ച് ബലി നൽകിയത്. ആഭിചാര പൂജക്കായിരുന്നു ക്രൂരമായ കൊലപാതകമെന്നാണ് പുറത്തു വരുന്ന വിവരം. കാലടി സ്വദേശിനി റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവര്‍ക്കു വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചത്. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി. 

കടവന്ത്ര സ്വദേശിനിയായ പുത്മയെ കാണാനില്ലെന്നു കാട്ടി പൊലീസിനു ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ ചുരുൾ അഴിച്ചത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.

എറണാകുളം ആര്‍ഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു. 

ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവര്‍ എന്നാണ് സംശയം. ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റാണ് ഇതിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാള്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാള്‍ തന്നെ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്.

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ റോസ്‌ലിന്‍ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവര്‍ മറ്റൂരില്‍ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്‌ലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്‌ലിനും സമാനമായ നിലയില്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്.


Share it:

Kerala

Mostreaded

Post A Comment: