കൊല്ലം: പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊല്ലം കുണ്ടറയിലാണ് കഴിഞ്ഞ ദിവസം യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് എഡ്വേർഡ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം യുവതിയുടെയും കുട്ടികളുടെയും ശരീരത്തിൽ പാടുകൾ കണ്ടെത്തിയത് സംഭവത്തിൽ ദുരൂഹതയുണ്ടാക്കുന്നുണ്ട്.
വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഗൃഹനാഥന്‍ എഡ്വേഡിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നു കുണ്ടറ പൊലീസ് പറഞ്ഞു. ഇവര്‍ കൂട്ട ആത്മഹത്യക്കു ശ്രമിച്ചതാണോ അതോ ഭാര്യയേയും കുട്ടികളെയും വിഷം കുത്തിവച്ചതിനു ശേഷം എഡ്വേഡ് ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മണ്‍റോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ വൈ.എഡ്വേഡിന്‍റെ (അജിത് -40) ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (2), ആരവ് (മൂന്നുമാസം) എന്നിവരാണു മരിച്ചത്. ആറു വയസുകാരിയായ മകള്‍ക്കും വിഷം കലര്‍ത്തിയ പാനീയം നല്‍കിയെങ്കിലും കുട്ടി കുടിച്ചില്ല. വര്‍ഷയുടെ തലയ്ക്കു പിന്നില്‍ അടിയേറ്റ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ബുധനാഴ്ച നടത്തിയ മൃതദേഹ പരിശോധനയിലാണ് മരിച്ച വര്‍ഷയുടെയും കുട്ടികളുടെയും കൈകളില്‍ കുത്തിവച്ചതിന്‍റെ പാടുകള്‍ കണ്ടെത്തിയത്. സംഭവത്തിനു മുൻപ് ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായും സൂചനയുണ്ട്. കുണ്ടറയില്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്നു എഡ്വേഡ്. കുടലിനു തകരാര്‍ ഉണ്ടായിരുന്ന ആരവിന് അടുത്തിടെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
തുടര്‍ന്ന് വര്‍ഷയും കുട്ടികളും മുഖത്തലയില്‍ വര്‍ഷയുടെ കുടുംബവീട്ടിലായിരുന്നു. രണ്ടുദിവസം മുന്‍പ് എഡ്വേഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ വര്‍ഷയെയും നിര്‍ബന്ധിച്ച് ഇവിടേക്കു വരുത്തുകയായിരുന്നു. സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ആത്മഹത്യക്കുറിപ്പു കണ്ടെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: