
കോവിഡ് ബാധിക്കുകയെന്നാൽ അത് ഒറ്റപ്പെടലിന്‍റെ കൂടി അനുഭവമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചാലും മറ്റാരുമായും സമ്പർക്കമില്ലാതെ കഴിയേണ്ടി വരും. രോഗാവസ്ഥയെക്കാൾ പലരെയും വേദനിപ്പിക്കുന്നതും ഇത്തരം ഒറ്റപ്പെടലുകളാണ്. എന്നാൽ രോഗികളെ പലരീതിയിലും സന്തോഷിപ്പിക്കാൻ കോവിഡ് വാർഡിലെ ആരോഗ്യ പ്രവർത്തകർ ശ്രമിക്കാറുമുണ്ട്.
ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുന്നത്. ഡോ. മോനികലൻഗെഹ് എന്ന ഡോക്ടറാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി പരിശോധിക്കാനെത്തിയ ഡോക്‌ടറോട് ഒരു പാട്ട് വച്ചു തരാൻ ആവശ്യപ്പെടുകയായിരുന്നു. ഡോക്ടർ പാട്ട് വച്ചു കൊടുക്കുകയും ആ രോഗി സന്തോഷത്തോടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ലവ് യൂ സിന്ദഗി... എന്ന ഗാനമാണ് ഡോക്‌ടർ യുവതിക്കായി വച്ചു കൊടുത്തത്.
വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ കഴിയുന്ന 30 വയസുകാരിയാണ് വീഡിയോയിലൂടെ താരമായ യുവതി. ഐ.സി.യു കിടക്ക കിട്ടാത്തതിനാൽ കോവിഡ് എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ അവളെ പരിചരിക്കുകയായിരുന്നുവെന്ന് ഡോക്‌ടർ പറയുന്നു.
റെംഡിസിവർ മരുന്ന് നൽകുകയും പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയയാവുകയും ചെയ്തിട്ടുണ്ട്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവൾ. പാട്ട് വെച്ചോട്ടെ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. വളരെ സങ്കടകരമായ ജീവിതാവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അപാരമായ മനഃശക്തിയാണ് അവർ പ്രകടിപ്പിക്കുന്നതെന്നും ഡോക്‌ടർ പറയുന്നു. വീഡിയോ ഇതിനോടകം 4,43,900 പേരാണ് കണ്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻShe is just 30yrs old & She didn't get icu bed we managing her in the Covid emergency since last 10days.She is on NIVsupport,received remedesvir,plasmatherapy etc.She is a strong girl with strong will power asked me to play some music & I allowed her.
— Dr.Monika Langeh🇮🇳 (@drmonika_langeh) May 8, 2021
Lesson:"Never lose the Hope" pic.twitter.com/A3rMU7BjnG
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: