കൊച്ചി: ചികിത്സിക്കാനെത്തിയ നഴ്‌സിനോട് കോവിഡ് രോഗി അപരമര്യാദയായി പെരുമാറിയതായി പരാതി. തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്‍ററിലായിരുന്നു സംഭവം. കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലാണ് നഴ്‌സിനെ അപമാനിക്കാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വ്യാജ മദ്യവുമായി പിടിയിലായ പ്രതിയാണ് അഖിൽ. കോവിഡ് പോസിറ്റീവായതോടെ ഡൊമിസിലിയറി സെന്‍ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ നഴ്‌സിനോട് അപമര്യാദയായി പെരുമാറിയത്. നഴ്സ് പരാതിപ്പെട്ടതോടെ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: