ന്യൂഡെൽഹി: കോവിഡ് വാക്‌സിനെടുക്കാൻ കുടുംബമായി പോയ സമയത്ത് ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിൽ മോഷണം. 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളുമാണ് കവർന്നത്. ന്യൂഡൽഹിയിലെ ശിവ് വിഹാറിലാണ് സംഭവം. ഡ്രൈവറും കുടുംബവും ബുധനാഴ്ച്ച രാവിലെ വാക്‌സിൻ എടുക്കാനായി പോയപ്പോഴായിരുന്നു മോഷണം. വാക്‌സിൻ എടുത്ത ശേഷം ഉച്ച്യ്ക്ക് മൂന്നോടെയാണ് തിരിച്ചെത്തിയത്. വീടിന്‍റെ ഗേറ്റ് തുറന്ന നിലയിൽ കണ്ടെത്തിയതോടെ നടത്തിയ തിരച്ചിലിലാണ് മോഷണ വിവരം അറിയുന്നത്. അലമാര തുറന്ന നിലയിലായിരുന്നു എന്നും നാൽപ്പതുകാരനായ ഓട്ടോ ഡ്രൈവർ അരവിന്ദ് കുമാർ പട്വ പറയുന്നു.
വീട്ടിലെ ലൈറ്റും ഫാനുകളും ഓണക്കിയിട്ട രീതിയിലായിരുന്നു. സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയിൽ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവർ കൊണ്ടുപോയതെന്നും പട്വ പറഞ്ഞു.
തങ്ങൾ വീട്ടിലില്ലാത്ത സമയത്ത് വീടിന് പുറത്ത് ഒരാൾ ഇരിക്കുന്നതും ഫോണിൽ സംസാരിക്കുന്നതും കണ്ടതായി അയൽവാസികൾ പറഞ്ഞിരുന്നു. കഴിഞ്ഞ 15 ദിവസമായി ആരും വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ലെന്നും വാക്‌സിൻ എടുക്കാനായാണ് പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: