കൊല്ലം: പുതപ്പുകച്ചവടത്തിനെത്തി ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് 13 വർഷം കഠിന തടവും 45,000 രൂപ പിഴയും. കൊട്ടാരക്കരയിൽ 2019 ഏപ്രിൽ 13നു പകൽ പത്തിനു നടന്ന സംഭവത്തിലാണ് കൊട്ടാരക്കര അഡീ. സെഷൻസ് കോടതിയുടെ വിധി. ഉത്തർപ്രദേശ് സ്വദേശി നൂർ മുഹമ്മദിനെയാണ് (28) ശിക്ഷിച്ചത്.
ഉത്തരേന്ത്യക്കാരായ രണ്ടു പേരാണ് പുതപ്പുമായെത്തിയത്. യുവതി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭർത്താവിനെ ഫോണിൽ വിളിച്ചു ചോദിച്ച ശേഷം ഇവർ പുതപ്പ് വേണമെന്ന് കച്ചവടക്കാരോട് പറഞ്ഞു. വാതിൽ ചാരി യുവതി അകത്തേക്ക് പോകുന്നതിനിടെ വീടിനുള്ളിൽ കയറിയ നൂർ മുഹമ്മദ് ഇവരുടെ വായ പോത്തുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്‌തു എന്നായിരുന്നു കേസ്.
കുതറി പുറത്തേക്കോടിയ യുവതി രക്ഷപ്പെട്ടു. ബഹളവും നിലവിലെ കേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും നൂർ മുഹമ്മദ് കടന്നു കളഞ്ഞു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ രണ്ടു മണിക്കൂറിനു ശേഷം വെട്ടിക്കവല ജംക്ഷന് സമീപമാണ് നൂർ മുഹമ്മദിനെ കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാനായി ഇയാൾ ബാർബർ ഷോപ്പിൽ കയറി താടി വടിച്ചിരുന്നു.
പൊലീസ് സ്‌റ്റേഷനിൽ പ്രതിയെ തിരിച്ചറിയുന്നതിനിടെ പേടിച്ച യുവതി കുഴഞ്ഞു വീഴുകയും ചെയ്‌തിരുന്നു. വീട്ടിൽ അതിക്രമിച്ചു കടന്നതിന് അഞ്ച് വർഷം കഠിന തടവും 15,000 രൂപ പിഴയും, സ്ത്രീത്വത്തെ അപമാനിച്ചതിന് അഞ്ച് വർഷം കഠിന തടവും 15,000 രൂപയും ബലാത്സംഗ ശ്രമത്തിനു മൂന്ന് വർഷം കഠിന തടവും 15,000 രൂപയും എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യുഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യുട്ടർ ആർ സുനിൽകുമാർ കോടതിയിൽ ഹാജരായി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
രാധേശ്യാമിലെ പുതിയ ഗാനം "മലരോട് സായമേ റിലീസ് ചെയ്തു
മുംബൈ: ഡിസംബറിലെ മഞ്ഞുകാലത്ത് പ്രണയം വിതറി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. മലരോട് സായമേ " എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്‍റിക് വേഷത്തിലെത്തുന്ന ചിത്രത്തിലെ സൂപ്പർ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്.
ജോ പോളിന്‍റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈണം നൽകിയത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. യുവി ക്രിയേഷന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. നേരത്തെ പുറത്തിറക്കിയ ലിറിക്‌സ് വിഡിയോയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
പ്രഭാസിന്‍റെ ലോകമെമ്പാടുമുള്ള ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 14 ന് തിയറ്ററുകളിലെത്തും . കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്ഡെയാണ്. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിങ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍: നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി, നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.
Post A Comment: