www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1828) Idukki (1778) Mostreaded (1616) Crime (1388) National (1203) Entertainment (833) world (430) Viral (426) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) Tech (27) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവുമൊത്തുള്ള കിടപ്പറ ദൃശ്യം പകർത്തി കാമുകനു നൽകി; യുവതിക്ക് തടവ് ശിക്ഷ

Share it:

കുവൈത്ത് സിറ്റി: സമൂഹ മാധ്യമത്തിലൂടെ പണമുണ്ടാക്കാൻ ഭർത്താവുമൊത്തുള്ള കിടപ്പറ ദൃശ്യം ഒളിക്യാമറയിൽ പകർത്തി കാമുകിക്ക് നൽകി യുവതി. സംഭവത്തിൽ കുവൈത്ത് പരമോന്നത കോടതി യുവതിക്ക് രണ്ട് വർഷം തടവും 5000 ദിനാർ പിഴയും ശിക്ഷ വിധിച്ചു. 

യുവതി ഒളിക്യാമറയിൽ പകർത്തി നൽകിയ ദൃശ്യങ്ങൾ കാമുകൻ സമൂഹ മാധ്യമത്തിൽ പങ്കുവക്കുകയും ചെയ്‌തിരുന്നു. സ്‍നാപ്ചാറ്റ് അക്കൌണ്ടില്‍ കൂടുതല്‍ ഫോളവര്‍മാരെ ലഭിക്കാനാണ് ഇത്തരത്തില്‍ വീഡിയോ പകര്‍ത്തി അപ്‍ലോഡ് ചെയ്‍തത്.  

ഇത്തരത്തിൽ ഫോളോവേഴ്‌സ് കൂടിയാൽ പണം ലഭിക്കുമെന്നതിനാൽ സ്വന്തം കിടപ്പറ ദൃശ്യം തന്നെ പകർത്താൻ യുവതി തീരുമാനിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിനാണ് യുവതിക്കും കാമുകനുമെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയത്. 2019 മുതല്‍ 2020 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇവര്‍ സ്‍നാപ്ചാറ്റ് അക്കൌണ്ടിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

ഭര്‍ത്താവ് അറിയാതെ പല തവണ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിന്നീട് ഇവ സ്‍നാപ്പ്ചാറ്റ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാനായി കാമുകന് കൈമാറുകയായിരുന്നു. കേസ് നേരത്തെ പരിഗണിച്ച ക്രിമിനല്‍ കോടതി ഇരുവര്‍ക്കും അഞ്ച് വര്‍ഷം കഠിന തടവും 5000 ദിനാര്‍ വീതം പിഴയുമാണ് വിധിച്ചിരുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

ഭാര്യയെയും മകളെയും ഗൃഹനാഥൻ വെട്ടി പരുക്കേൽപ്പിച്ചു 

കണ്ണൂർ: കുടുംബ വഴക്കിനിടെ ഭാര്യയെയും മകളെയും വെട്ടി പരുക്കേൽപ്പിച്ച ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. കക്കാട്ട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയെയും മകൾ റനിതയെയും വെട്ടിയത്. തലക്ക് പരുക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു. 

അമ്മയെ വെട്ടുന്നത് കണ്ട് ഓടിയെത്തിയ മകളേയും രവീന്ദ്രൻ വെട്ടിയിരുന്നു. റനിതയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് കണ്ട പ്രവിദയുടെ മകൻ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ രവീന്ദ്രനും പരുക്കേറ്റെന്നാണ് വിവരം. നിസാര പരിക്കുകളോടെ ഇയാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇന്ന് രാവിലെ ഏഴോടെയാണ് രവീന്ദ്രൻ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെ പലവട്ടം രവീന്ദ്രനെതിരെ ​ഗാ‍ർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടേയും പരാതികളുടേയും പശ്ചാത്തലത്തിൽ പ്രവിദയ്ക്ക് പ്രൊട്ടക്ഷൻ ഓർഡർ കിട്ടിയിരുന്നു. 

ഒരു കാരണവശാലും വീട്ടിലേക്ക് കയറുതെന്നും ഭാര്യയേയും മക്കളേയും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഓർഡർ രവീന്ദ്രനും ലഭിച്ചിരുന്നു. ഈ ഓർഡർ കിട്ടിയ ശേഷം ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. ഒരാഴ്ചയോളം സ്ഥലത്ത് ഇല്ലാതിരുന്ന ഇയാൾ ഇന്ന് രാവിലെ വീട്ടിലെത്തി അമ്മയേയും മകളേയും ആക്രമിക്കുകയായിരുന്നു. 

നേരത്തെ ഗൾഫിലായിരുന്ന രവീന്ദ്രൻ 2009-ലാണ് നാട്ടിൽ തിരിച്ചെത്തിയത്. അന്നു മുതൽ സംശയരോഗത്തിന്‍റെ പേരിൽ തുടർച്ചയായി ഭാര്യയേയും മകളേയും പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. രവീന്ദ്രനിൽ നിന്നുള്ള ഉപദ്രവത്തെക്കുറിച്ച് പരാതികൾ ലഭിച്ചപ്പോൾ തന്നെ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയിരുന്നുവെന്നും എന്നാൽ കേസെടുക്കേണ്ടെന്നും താക്കീത് നൽകി വിട്ടയച്ചാൽ മതിയെന്നുമുള്ള നിലപാടാണ് പ്രവിദ സ്വീകരിച്ചതെന്നും കണ്ണൂർ ടൗൺ പൊലീസ് വ്യക്തമാക്കി. 

Share it:

Gulf

Post A Comment: