www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1978) Idukki (1905) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ദിലീപിന്‍റെ ഫോണിൽ നിന്നും മായിച്ചവയിൽ നടിയുടെ ചാറ്റുകളും

Share it:



കൊച്ചി: നടിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ ഫോണിൽ നിന്നും നഷ്‌ടമായ ചാറ്റുകളിൽ പ്രമുഖ നടിയുമായുള്ള സംഭാഷണവും. കേസിലെ പ്രതിയായ ദിലീപ് തന്‍റെ ഐ ഫോണിൽ നിന്നും 12 പേരുമായുള്ള ചാറ്റ് വിവരങ്ങൾ വീണ്ടെടുക്കാനാവാത്ത വിധം ഡിലീറ്റാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഈ 12 പേരിലാണ് പ്രമുഖ നടിയും ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ നടിക്കേസുമായി ബന്ധപ്പെട്ട് വീണ്ടും മറ്റൊരു നടി കൂടി സംശയ നിഴലിലേക്ക് നീങ്ങുന്നതായിട്ടാണ് വിവരം.  

ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി.ഇ.ഒ ഗാലിഫ്, മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി നസീർ, ദിലീപിന്‍റെ സഹോദരീ ഭർത്താവ് സൂരജ്, ദേ പുട്ടിന്‍റെ ദുബായ് പാർട്‌നർ, ഭാര്യ കാവ്യാ മാധവൻ, ഫൊറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ എന്നിവരുടെ ചാറ്റുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

കോടതിയിൽ സമർപ്പിക്കുന്നതിനു മുമ്പാണ് ദിലീപ് താൻ ഉപയോഗിച്ച ഐഫോണിലെ വിവരങ്ങൾ ഡിലീറ്റാക്കിയത്. ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ കൂട്ടു നിന്ന സൈബർ വിദഗ്‌ദൻ സായ് ശങ്കറിനെതിരായ റിപ്പോർട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. 

വാട്‌സാപ് ചാറ്റുകൾ അടക്കം തിരിച്ചെടുക്കാനാവാത്ത വിധമാണ് നശിപ്പിച്ചിട്ടുള്ളത്. ഏത് സാഹചര്യത്തിലാണ് ഈ വിവരങ്ങൾ നശിപ്പിച്ചതെന്നത് കണ്ടെത്തേണ്ടതുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവയെന്നാണ് ദിലീപ് നേരത്തെ കോടതിയെ അറിയിച്ചത്. എന്നാൽ നശിപ്പിച്ച ചാറ്റുകളുമായി ബന്ധപ്പെട്ട് അന്വേഷണം നീണ്ടാൽ കൂടുതൽ പേർ കുടുങ്ങുമെന്നാണ് റിപ്പോർട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

എട്ട് വയസുകാരനെ 13 കാരൻ കല്ലിനിടിച്ച് കൊന്നു 

ന്യൂഡെൽഹി: 13 വയസുകാരൻ എട്ട് വയസുകാരനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കല്ലുകൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയായിരുന്നു കൊലപാതകം. ഡെൽഹിയിലെ രോഹിണിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ദിവസങ്ങൾ മുമ്പ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായിരുന്നു. 

അമ്മയുടെ പണം നഷ്‌ടമായതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവരും തമ്മിലുള്ള അടിപിടിക്ക് കാരണമായത്. പണം നഷ്‌ടപ്പെട്ട സംഭവത്തിൽ എട്ടു വയസുകാരൻ കൂട്ടുകാരനെ കുറ്റപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ എട്ട് വയസുകാരനെ തന്ത്രപൂർവം കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ 13 കാരൻ കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

ശനിയാഴ്ച്ച ഉച്ചമുതലാണ് എട്ട് വയസുകാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൂട്ടുകാരനായ 13 കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലുകൊണ്ട് ഇടിച്ചു കൊന്നെന്നും മരണം ഉറപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്നും 13 കാരൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. 

Share it:

Entertainment

Post A Comment:

Portable Mini Air Cooler Fan with LED Light