www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീടിന്‍റെ ബീം ഇടിഞ്ഞു വീണ് രണ്ട് മരണം

Share it:



കണ്ണൂർ: നിർമാണത്തിലിരിക്കുന്ന വീടിന്‍റെ ബീം തകർന്നു വീണ് രണ്ട് പേർ മരിച്ചു. ചക്കരക്കൽ ആറ്റടപ്പയിലാണ് ദുരന്തമുണ്ടായത്. വീട്ടുടമ കൃഷ്ണൻ, നിർമാണ തൊഴിലാളി പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്.

 രണ്ടാം നിലയുടെ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

എട്ട് വയസുകാരനെ 13 കാരൻ കല്ലിനിടിച്ച് കൊന്നു 

ന്യൂഡെൽഹി: 13 വയസുകാരൻ എട്ട് വയസുകാരനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കല്ലുകൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയായിരുന്നു കൊലപാതകം. ഡെൽഹിയിലെ രോഹിണിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ദിവസങ്ങൾ മുമ്പ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായിരുന്നു. 

അമ്മയുടെ പണം നഷ്‌ടമായതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവരും തമ്മിലുള്ള അടിപിടിക്ക് കാരണമായത്. പണം നഷ്‌ടപ്പെട്ട സംഭവത്തിൽ എട്ടു വയസുകാരൻ കൂട്ടുകാരനെ കുറ്റപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ എട്ട് വയസുകാരനെ തന്ത്രപൂർവം കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ 13 കാരൻ കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

ശനിയാഴ്ച്ച ഉച്ചമുതലാണ് എട്ട് വയസുകാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൂട്ടുകാരനായ 13 കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലുകൊണ്ട് ഇടിച്ചു കൊന്നെന്നും മരണം ഉറപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്നും 13 കാരൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. 


Share it:

Kerala

Post A Comment: