www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1906) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കാമുകൻ പൂട്ടിയിട്ടു; മുറിക്കുള്ളിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച യുവതിക്ക് ഗുരുതര പരുക്ക്

Share it:



മനാമ: കാമുകൻ പൂട്ടിയിട്ട മുറിയിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കവെ ടോയ്‌ലറ്റ് വിൻഡോയിൽ കുടുങ്ങി യുവതിക്ക് ഗുരുതര പരുക്ക്. സംഭവത്തിൽ കാമുകന് കോടതി മൂന്ന് വർഷം ജയിൽ ശിക്ഷ വിധിച്ചു. ബഹ്‌റൈനിലാണ് സംഭവം നടന്നത്. 

വിദേശികളായ കമിതാക്കളായിരുന്നു ഇവർ. ഒരു നൈറ്റ് ക്ലബിൽ പരിചയപ്പെട്ട ഇരുവരും രാത്രിയിൽ ഡേറ്റിങ്ങിനായി മുറിയിലെത്തുകയായിരുന്നു. പുലർച്ചെ മുറിയിൽ നിന്നും പോകാൻ ശ്രമിച്ച യുവതിയെ കാമുകൻ തടഞ്ഞു. നിർബന്ധപൂർവം പോകാനൊരുങ്ങിയതോടെ യുവതിയെ ഇയാൾ മുറിക്കുള്ളിൽ പൂട്ടിയിട്ടു. 

ഇതോടെ രക്ഷപെടാനായി യുവതി മുറിയുടെ ടോയ്‌ലറ്റ് വിൻഡോയിലൂടെ പുറത്തേക്ക് ചാടാൻ ശ്രമിക്കുകയും വിൻഡോയിൽ കുടുങ്ങിക്കിടക്കുകയുമായിരുന്നു.  വിവരമറിഞ്ഞ യുവാവ് ഇവരെ പിടിച്ചുവലിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കാമുകന്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ചത്.  ആശുപത്രിയില്‍ നിന്നാണ് സംഭവത്തെക്കുറിച്ച്  അല്‍ നാബിഹ് സാലിഹ് പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്.

യുവാവിനെതിരെ വധശ്രമത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നതെങ്കിലും യുവതിയെ കൊല്ലാന്‍ ഇയാള്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കണ്ടെത്തിയ കോടതി ശാരീരിക ഉപദ്രവം മാത്രമാക്കി ചുരുക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചതും ആംബുലന്‍സ് വിളിച്ചതുമെല്ലാം കോടതി ഇതിനുള്ള തെളിവുകളായി കണക്കാക്കുകയും ചെയ്‍തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

എട്ട് വയസുകാരനെ 13 കാരൻ കല്ലിനിടിച്ച് കൊന്നു 

ന്യൂഡെൽഹി: 13 വയസുകാരൻ എട്ട് വയസുകാരനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കല്ലുകൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയായിരുന്നു കൊലപാതകം. ഡെൽഹിയിലെ രോഹിണിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ദിവസങ്ങൾ മുമ്പ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായിരുന്നു. 

അമ്മയുടെ പണം നഷ്‌ടമായതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവരും തമ്മിലുള്ള അടിപിടിക്ക് കാരണമായത്. പണം നഷ്‌ടപ്പെട്ട സംഭവത്തിൽ എട്ടു വയസുകാരൻ കൂട്ടുകാരനെ കുറ്റപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ എട്ട് വയസുകാരനെ തന്ത്രപൂർവം കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ 13 കാരൻ കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

ശനിയാഴ്ച്ച ഉച്ചമുതലാണ് എട്ട് വയസുകാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൂട്ടുകാരനായ 13 കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലുകൊണ്ട് ഇടിച്ചു കൊന്നെന്നും മരണം ഉറപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്നും 13 കാരൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. 


Share it:

Gulf

Post A Comment:

Portable Mini Air Cooler Fan with LED Light