www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1787) Idukki (1749) Mostreaded (1611) Crime (1367) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇടുക്കിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം ഇടുക്കിയുടെ വിവധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴ തുടങ്ങിയിട്ടുണ്ട്.  

തെക്കൻ തമിഴ്‌നാടിന്‍റെ തീര പ്രദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാത ചുഴി തെക്ക് കിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിന്‍റെ സ്വാധീനിത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 

ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിർദേശമുള്ളത്. ഇന്നും നാളെയും 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ബുധനാഴ്ച്ച മത്സ്യബന്ധനത്തിനു വിലക്കുണ്ട്.

  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

മൂന്ന് വയസുകാരന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

പാലക്കാട്: കിടപ്പുമുറിയിൽ മൂന്നു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും സൂചനകളുണ്ട്. പാലക്കാട് എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം നടന്നത്. എലപ്പുള്ളു മണിയേരി സ്വദേശി ഷമീറിന്‍റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്.

 കുട്ടി ആഹാരം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. 

ചൊവ്വാഴ്ച്ച പകൽ 9.30 ഓടെയാണ് കുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതി ലഭിച്ചതിനെ തുടർന്ന് കസബ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ് കഴിയുന്നത്. 

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആസിയ കുറ്റ സമ്മതം നടത്തിയതായിട്ടാണ് വിവരം. രാവിലെ കുഞ്ഞിന് ഭക്ഷണം കഴിക്കാൻ നൽകിയെന്നും പിന്നെ കിടന്നുറങ്ങിയ കുട്ടി എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഈന്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്നും ആസിയ പറഞ്ഞിരുന്നു. 

കുട്ടിയുടെ കഴുത്തിൽ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്‌തു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങിയ ആസിയ ഉമ്മയുടെയും സഹോദരിയുടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. 


Share it:

Kerala

Post A Comment: