ഇടുക്കി: കുട്ടിക്കാനത്ത് മോട്ടോർവാഹന വകുപ്പിന്‍റെ വാഹന പരിശോധനയ്ക്കിടെ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ വാക്കേറ്റം. പത്തനംതിട്ട ബാർ അസോസിയേഷനിലെ അംഗങ്ങളുടെ വാഹനം പരിശോധിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. പത്തനംതിട്ടയിൽ നിന്നും മൂന്നു ബസുകളിലാണ് അഭിഭാഷക സംഘം വാഗമണ്ണിലേക്ക് പോകാൻ എത്തിയത്.
കുട്ടിക്കാനത്തി മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പരിശോധന നടക്കുകയായിരുന്നു. ബസുകളിൽ രണ്ടെണ്ണത്തിൽ എസി പ്രവർത്തിപ്പിക്കാൻ ജീപ്പിന്‍റെ എൻജിൻ അനുമതിയില്ലാതെ ഘടിപ്പിച്ചിരുന്നു. ഇത് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.
ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ബസിലുണ്ടായിരുന്ന അഭിഭാഷകർ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാനെ കയ്യേറ്റം ചെയ്തത്. ക്യാമറ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്‌തു. സംഭവമറിഞ്ഞ് പീരുമേട് പൊലീസും സ്ഥലത്തെത്തിയിരുന്നു. നിമയ ലംഘനം നടത്തിയതിന് രണ്ടു ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
Post A Comment: