www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെൺകുട്ടിക്ക് പീഡനം; മധ്യ വയസ്‌കന് 15 വർഷം കഠിന തടവും പിഴയും ശിക്ഷ

Share it:



ഇടുക്കി: ജീപ്പിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യ വയസ്‌കന് 15 വർഷം കഠിന തടവും പിഴയും ശിക്ഷ. ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കൽ ലാൻഡ്രം പുതുവൽ അത്തിയാലിൽ ജോർജുകുട്ടിയെയാണ് (52) കട്ടപ്പന പോക്‌സോ കോടതി ജഡ്‌ജി ഫിലിപ് തോമസ് ശിക്ഷിച്ചത്.

2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ജീപ്പിലായിരുന്നു സുഹൃത്തിന്‍റെ മകളായ പെൺകുട്ടിയെ സ്‌കൂളിൽ കൊണ്ടുപോയിരുന്നത്. ഈ ബന്ധം മുതലാക്കിയാണ് പ്രതി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തത്. പിന്നീട് വിവരം അറിഞ്ഞ വീട്ടുകാർ വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

രണ്ടു സെക്ഷനുകളിലായിട്ടാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരു സെക്ഷൻ പ്രകാരം 10 വർഷം കഠിന തടവും 40,000 രൂപ പിഴയും മറ്റൊരു സെക്ഷൻ പ്രകാരം അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവും 60,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഇരു സെക്ഷനുകളിലുമായി മൂന്ന് മാസം വീതം അധിക തടവ് അനുഭവിക്കണം. പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ കോടതിയിൽ ഹാജരായി.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb



മുലായംസിങ് യാദവ് വിടവാങ്ങി 

ന്യൂഡെൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ മുലായംസിങ് യാദവ് (82) അന്തരിച്ചു. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിര്യാണം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്. 1996 ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു.

കര്‍ഷക കുടുംബത്തില്‍ ജനിച്ച് മുലായം സിങ്ങിനെ ഗുസ്തിക്കാരനാക്കണമെന്ന ആഗ്രഹത്തോടെ  അച്ഛന്‍ പരിശീലനത്തിന് അയച്ചു. അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിങ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി. 

രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉത്തര്‍ പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. 1967ല്‍ 28-ാമത്തെ വയസില്‍ സോഷ്യലിസ്റ്റ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചതിന്  ജയിലിലടക്കപ്പെട്ടു. പിന്നീടാണ് സമാജ് വാദി പാർട്ടി രൂപീകരിക്കുന്നത്. 


Share it:

Idukki

Post A Comment: