www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വടക്കഞ്ചേരി അപകടം; ഡ്രൈവർ പിടിയിൽ

Share it:

പാലക്കാട്: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ പിടിയിൽ. അപകട ശേഷം ഒളിവിൽ പോയ ഡ്രൈവർ ജോമോനാണ് കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നും പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്.  

വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുകയായിരുന്നു. ജോമോനെ രക്ഷപെടാൻ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവർ.

പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 നു ആയിരുന്നു അപകടം. ബസ് അപകടത്തിൽ അഞ്ച് വിദ്യാർഥികൾ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉൾപ്പെടുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

വടക്കഞ്ചേരിയിൽ ബസ് അപകടം; ഒൻപത് മരണം 

പാലക്കാട്: വടക്കഞ്ചേരിയിൽ വിദ്യാർഥികൾ അടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം ബസിന്‍റെ അമിത വേഗതയാണെന്ന് മന്ത്രി ആന്‍റണി രാജു. സംഭവ സ്ഥലം സന്ദർശിച്ച് അന്വേഷണ റിപ്പോർട്ട് നൽകാൻ മന്ത്രി ഗതാഗത കമ്മിഷണറോട് ആവശ്യപ്പെട്ടു. യാത്രയുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ ഗതാഗത വകുപ്പിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോൻ ഒളിവിലാണ്. ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാലക്കാട്, തൃശൂർ ജില്ലകളിലെ ആശുപത്രികളിലൊന്നും ഇയാൾ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ കള്ളപ്പേരാണ് നൽകിയിരിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. ജോജോ പത്രോസ് എന്നാണ് ഇയാൾ നായനാർ ആശുപത്രിയിൽ പറഞ്ഞതെന്ന് സംശയിക്കുന്നു. 

അപകട സമയത്ത് ബസിന്‍റെ വേഗത മണിക്കൂറിൽ 97.72 കിലോമീറ്ററായിരുന്നു. ബസിന്‍റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂർ പോകാൻ എത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. 

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട സംഘമാണ് വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ടത്. കെ.എസ്.ആർ.ടി.സി ബസുമായി ടൂറിസ്റ്റ് ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. അഞ്ച് വിദ്യാർഥികളും, ഒരു അധ്യാപകനും, മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. 


Share it:

Kerala

Post A Comment: