www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം; അഞ്ച് പേർക്ക് പരുക്ക്

Share it:



ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ ഏലത്തോട്ടത്തിലെ തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം. പേക്കാനം എസ്റ്റേറ്റിലാണ് തൊഴിലാളികളെ കടന്നൽ ആക്രമിച്ചത്. അഞ്ച് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇതിൽ മൂന്ന് പേർക്ക് ഗുരുതര പരുക്കുണ്ടെന്നാണ് ലഭ്യമായ വിവരം. ഇവരെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.  

എസ്റ്റേറ്റ് വക ഏല തോട്ടത്തില്‍ ജോലിക്കിടെയാണ് തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ ആക്രമണമുണ്ടായത്. ഏല കാടിനുള്ളിലെ കടന്നല്‍ കൂട് പൊട്ടിയതോടെ കടന്നല്‍ ഇളകി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. അയ്യപ്പന്‍ (36), രാജേഷ് കണ്ണന്‍ (40), ചിന്നതമ്പി (50), സെല്‍ വകുമാര്‍ (36), അന്‍പരശന്‍ (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

അയ്യപ്പന്‍, രാജേഷ് കണ്ണന്‍, ചിന്നതമ്പി എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. നിസാര പരുക്കേറ്റ രണ്ടുപേരെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ തീയിട്ടാണ് കുത്തേറ്റ തൊഴിലാളികളെ രക്ഷപെടുത്തിയത്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

വടക്കഞ്ചേരിയിൽ ബസ് അപകടം; ഒൻപത് മരണം 

പാലക്കാട്: വടക്കഞ്ചേരിയിൽ വിദ്യാർഥികൾ അടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം ബസിന്‍റെ അമിത വേഗതയാണെന്ന് മന്ത്രി ആന്‍റണി രാജു. സംഭവ സ്ഥലം സന്ദർശിച്ച് അന്വേഷണ റിപ്പോർട്ട് നൽകാൻ മന്ത്രി ഗതാഗത കമ്മിഷണറോട് ആവശ്യപ്പെട്ടു. യാത്രയുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ ഗതാഗത വകുപ്പിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോൻ ഒളിവിലാണ്. ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാലക്കാട്, തൃശൂർ ജില്ലകളിലെ ആശുപത്രികളിലൊന്നും ഇയാൾ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ കള്ളപ്പേരാണ് നൽകിയിരിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. ജോജോ പത്രോസ് എന്നാണ് ഇയാൾ നായനാർ ആശുപത്രിയിൽ പറഞ്ഞതെന്ന് സംശയിക്കുന്നു. 

അപകട സമയത്ത് ബസിന്‍റെ വേഗത മണിക്കൂറിൽ 97.72 കിലോമീറ്ററായിരുന്നു. ബസിന്‍റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂർ പോകാൻ എത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. 

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട സംഘമാണ് വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ടത്. കെ.എസ്.ആർ.ടി.സി ബസുമായി ടൂറിസ്റ്റ് ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. അഞ്ച് വിദ്യാർഥികളും, ഒരു അധ്യാപകനും, മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. 


Share it:

Idukki

Mostreaded

Post A Comment: