കാമുകനൊപ്പം ഹോട്ടൽ മുറിയിൽ താമസിക്കുമ്പോൾ സംശയം തോന്നാതിരിക്കാൻ മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോയ 20 കാരി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിനി നിഷു, കാമുകൻ നവ്ദീപ് സിങ് ഏലിയാസ് ജിന്നി എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പഞ്ചാബിലെ ജലന്ദറിൽ നിന്നാണ് കണ്ടെത്തിയത്. യുവതിയുടെ ബന്ധുവിന്‍റെ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. ചൊവ്വാഴ്ച കുട്ടിയെ തട്ടിയെടുത്ത 20കാരി പഞ്ചാബിലെ ജലന്ദറിലുള്ള കാമുകന്‍റെ അടുത്തേയ്ക്ക് മുങ്ങുകയായിരുന്നുന്നെ് ഫത്തേപൂര്‍ പൊലീസ് വ്യക്തമാക്കി. പിന്നാലെയെത്തിയ പൊലീസ് സംഘം കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
വീട്ടില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടുന്നതിനിടെ കുട്ടിയെ കൂടെ കൂട്ടുകയായിരുന്നുവെന്ന് നിഷു പൊലീസിനോട് വെളിപ്പെടുത്തി. ഹോട്ടലില്‍ ഭാര്യയും ഭര്‍ത്താവുമായി താമസിക്കാന്‍ കുട്ടി കൂടെ ഉണ്ടെങ്കില്‍ ആര്‍ക്കും സംശയത്തിനിടെ നല്‍കാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും അവര്‍ മൊഴി നല്‍കി. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: