തീയേറ്റർ റിലീസ് പിൻവലിച്ച് ഒടിടി റിലീസായെത്തിയ നായാട്ട് കാണാത്തവരായി ആരും ഉണ്ടാവില്ല. കുഞ്ചാക്കോ ബോബനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഇപ്പോഴും സൂപ്പർ ഹിറ്റായി ഒടിടി പ്ലാറ്റ് ഫോമിൽ ഓടുന്നുണ്ട്.
മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിൽ പ്രേക്ഷകരുടെ കണ്ണിൽ കരടായി മാറിയ ഒരു കഥാപാത്രമുണ്ട്. ചിത്രത്തിൽ കഥയുടെ ഗതി മാറ്റുന്ന വില്ലൻ കഥാപാത്രമാണ് ബിജു. ആദ്യമായി അഭിനയിക്കുകയാണെന്ന് തോന്നാത്ത വിധത്തിലാണ് ആലപ്പുഴക്കാരൻ ദിനേഷ്, ബിജു എന്ന ചട്ടമ്പിയായി വേഷപ്പകർച്ച ചെയ്‌തിരിക്കുന്നത്.
സിനിമാ മോഹവുമായി നടന്നിരുന്ന ദിനേഷ് ലാലേട്ടന്‍റെ 1970 എന്ന സിനിമയുടെ ഓഡിഷന് എത്തുകയും ചെറിയ വേഷം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ അതിൽ അഭിനയിക്കാൻ ഒന്നും ഇല്ല. കുറച്ചു പട്ടാളക്കാരിൽ ഒരാളായി നിൽക്കുക അതായിരുന്നു വേഷം.
വേറൊരു പടത്തിന് വേണ്ടി ഒരു ഓഡിഷൻ ചെയ്‌തിരുന്നു. ആ പടം നടന്നില്ല. പക്ഷെ ആ ഓഡിഷൻ കണ്ടിട്ടാണ് നായാട്ടിലേക്ക് വിളിച്ചത്. മാർട്ടിൻ സാറിന്‍റെ വീട്ടിലേക്ക് ഒരു ദിവസം വിളിച്ചിട്ട് ഒരു സീൻ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. ഞാൻ ചെയ്‌തു കാണിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് വിളിച്ചിട്ട് അഭിനയം ഓക്കേ ആണ് പക്ഷെ വണ്ണം കൂടുതലാണ് എന്ന് പറഞ്ഞു. എനിക്കാകെ വിഷമമായി മാർട്ടിൻ സാറിന്‍റെ പടത്തിലേക്ക് അവസരം കിട്ടിയിട്ട് എന്‍റെ വണ്ണം കാരണം പോകാൻ പറ്റിയില്ല എന്ന് വന്നാൽ അതുപോലെ ഒരു നഷ്ടം വേറെ ഉണ്ടോയെന്നായി ചിന്ത.
പിറ്റേന്ന് മുതൽ ഞാൻ കഠിനാധ്വാനം ചെയ്‌തു തുടങ്ങി. അങ്ങനെ ഞാൻ ഒരാഴ്‌ചകൊണ്ട് ഡയറ്റും എക്സൈസും ഒക്കെ ചെയ്‌ത് ഏഴു കിലോ കുറച്ചു. ഇടയ്ക്ക് അസിസ്റ്റന്‍റ് വിളിച്ചിട്ട് വീണ്ടും പറയും വണ്ണമാണ് പ്രശ്‌നം. സാറിന്‍റെ മനസിൽ വളരെ മെലിഞ്ഞ ഒരാൾ ആണ് എന്ന്. ഞാൻ വീണ്ടും കഷ്‌ടപെട്ട് കുറച്ചുകൂടി വണ്ണം കുറച്ചു.
കുറച്ച് ഫോട്ടോ എടുത്ത് അയച്ചുകൊടുത്തു. ഒരു ദിവസം രാവിലെ എന്നെ വിളിച്ചിട്ട് പുത്തൻകുരിശ് ഷൂട്ടിങ് നടക്കുന്നു അവിടെ എത്തണം എന്ന് പറഞ്ഞു. ലൊക്കേഷനിൽ ചെന്നപ്പോൾ പൊലീസ് സ്‌റ്റേഷൻ സീൻ ആണ്. അവിടെ ഒരു പേപ്പറിൽ എൻ്റെ പേര് ബിജു എന്ന കഥാപാത്രത്തിന് നേരെ എഴുതി വച്ചിരിക്കുന്നത് കണ്ടു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതായിരുന്നു തുടക്കമെന്നും ദിനേഷ് പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: