www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1589) Mostreaded (1517) Idukki (1507) Crime (1275) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

14 ലക്ഷം മുടക്കി വാങ്ങിയ കല്യാണ മോതിരം ഇഷ്‌ടപ്പെട്ടില്ല; വിവാഹ വേദിയിൽ നിന്നും വധു ഇറങ്ങിപോയി

Share it:



മുംബൈ: വരനെ ഇഷ്ടപ്പെടാതെ വധു വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോകുന്ന വാർത്ത മുമ്പും കേട്ടിട്ടുണ്ട്. എന്നാൽ കല്യാണ മോതിരം പോരെന്ന് പറഞ്ഞ് വധു ഇറങ്ങിപ്പോയാലോ.. ഇത്തരം ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റെഡ്ഡിറ്റിൽ വന്ന ഒരു പോസ്റ്റിലൂടെയാണ് സംഭവം പുറം ലോകം അറിയുന്നത്. വരൻ തന്നെയാണ് തന്‍റെ വിവാഹ ദിവസം നടന്ന സംഭവം റെഡ്ഡിറ്റിലൂടെ വെളിപ്പെടുത്തിയത്.  

20,000 ഡോളര്‍ (14.67 ലക്ഷം രൂപ) ചെലവഴിച്ച മോതിരമാണ് തന്‍റെ പ്രതിശ്രുതവധുവിനായി വാങ്ങിയതെന്ന് യുവാവ് റെഡ്ഡില്‍ പറയുന്നു. 27 കാരിയായ വധുവിന് വിവാഹനിശ്ചയ മോതിരം കണ്ടപ്പോള്‍ വലിയ സന്തോഷമായിരുന്നുവെന്നും എന്നാല്‍ അതിന്‍റെ വില കേട്ടതോടെ സംഭവങ്ങള്‍ മാറി. 

ഇത്രയും വലിയ കല്ല് (3.6 കാരറ്റ്) ഈ വിലയ്ക്ക് ലഭിച്ചോയെന്ന് യുവതി സംശയം പ്രകടിപ്പിച്ചു. ഇതോടെ മോതിരത്തിനൊപ്പം ലഭിച്ച ഡയമണ്ട് സര്‍ട്ടിഫിക്കറ്റ് യുവാവ് അവളെ കാണിച്ചു. വ്യാജ ഡയമണ്ട് നല്‍കി താന്‍ കബളിപ്പിച്ചുവെന്ന് അവള്‍ ചിന്തിക്കാതിരിക്കാനാണ് യുവാവ് സര്‍ട്ടിഫിക്കറ്റ് പോലും യുവതിയ്ക്ക് നല്‍കിയത്. 

എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കണ്ടതോടെ ഡയമണ്ട് ലാബിലുണ്ടാക്കിയതാണെന്നും ഇത് യഥാർഥ’ ഡയമണ്ട് അല്ലെന്നാണ് വധു പറഞ്ഞത്. എന്നാല്‍ അവളുടെ ഈ പ്രതികരണം തന്നെ അമ്പരപ്പിച്ചുവെന്നും യുവാവ് പറയുന്നു. പെണ്‍കുട്ടി തുല്യ മൂല്യമുള്ള യഥാർഥ കല്ലുള്ള മോതിരം വേണമെന്ന് വാശിപിടിക്കുകയായിരുന്നു. ഇതോടെ വരനും വിവാഹം വേണ്ടെന്ന് വച്ചു. സംഭവത്തിൽ നിരവധി പേർ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Viral

Post A Comment: