ഇടുക്കി: ലോഡുമായി പോയ പിക്ക് അപ്പ് ലോറി മറിഞ്ഞ് ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്നവർക്കും പരുക്ക്. ചെങ്കര - ചപ്പാത്ത് റോഡിൽ ചെങ്കര പഴയ മാവേലി സ്റ്റോറിനു സമീപമായിരുന്നു അപകടം. മ്ലാമലയ്ക്ക് പോകുകയായിരുന്നു വാഹനം. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.
തിട്ടലിൽ കയറിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാർ തെറിച്ചു വീണു. വാഹനത്തിലുണ്ടായിരുന്ന ചാക്ക് കെട്ടുകളും ചിതറി തെറിച്ചു. ഓടിയെത്തിയ തൊഴിലാളികളാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: