കുഞ്ഞിന്‍റെ വായിലെ ദ്വാരത്തിനു ചികിത്സ തേടിയെത്തിയ യുവതി ആശുപത്രി ജീവനക്കാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ എസെക്‌സിൽ നിന്നുള്ള ബെക്കി സ്റ്റൈൽസ് ആണ് തൻ്റെ മകൻ ഹാർവിയുമായി ആശുപത്രിയിലെത്തിയത്. മകന്‍റെ വായിൽ ഒരു ദ്വാരം കണ്ടെന്നായിരുന്നു ബെക്കി ആശുപത്രി അധികൃതരോട് പറഞ്ഞത്. വായിൽ ഇരുണ്ട നിറമുള്ള ഒരു വൃത്തം കണ്ടതോടെ കരഞ്ഞു നിലവിളിച്ചാണ് ഇവർ ആശുപത്രിയിലേക്കെത്തിയത്.
ഞാൻ അത് തൊടാൻ ശ്രമിച്ചു പക്ഷെ കുഞ്ഞ് ശബ്‌ദമുണ്ടാക്കി ഉറക്കെ. ഉടനെ ഞാൻ മോന്‍റെ അഛനെ വിളിച്ചു കാണിച്ചു കൊടുത്തു. എൻ്റെ ശരീരം വിറക്കുകയും വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ ടോർച്ചടിച്ചു നോക്കി. പക്ഷെ എന്താണ് എന്ന് മനസിലായില്ലെന്ന് 24 കാരിയായ അമ്മ പറഞ്ഞു.
പരിഭ്രാന്തയായ ബെക്കി അടിയന്തര സേവനങ്ങളെ വിളിക്കാനുള്ള നമ്പറിനായി സ്വന്തം അമ്മയെ വിളിച്ചു. എന്നാൽ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ അവളുടെ പിതാവ് നിർദ്ദേശിച്ചു. കുഞ്ഞ് ഹാർവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ തന്നെ ഒരു സ്പെഷലിസ്റ്റിനെ കാണാൻ ബെക്കിയോട് പറഞ്ഞു.
ഇതിനിടെ കുട്ടിയെ പരിശോധിച്ച നഴ്‌സാണ് സംഭവത്തിന്‍റെ ചുരുൾ അഴിച്ചത്. കുട്ടിയുടെ വായിൽ പെൻടോർച്ച് ഉപയോഗിച്ച് പരിശോധിച്ച നഴ്‌സ് ദ്വാരമെന്ന് തെറ്റുധരിച്ചത് ഒരു സ്റ്റിക്കർ ആണെന്ന് കണ്ടെത്തി. കുഞ്ഞിന്‍റെ വായിലേക്ക് കൈയിട്ട് അവരതിനെ പുറത്തെടുക്കുകയും ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: