മാലിബു: പാർട്ടി ആഘോഷങ്ങൾക്കിടെ വീടിന്‍റെ ബാൽക്കണി തകർന്ന് 15 ഓളം പേർ പാറക്കെട്ടിലേക്ക് വീണു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാലിഫോർണിയയിലെ മാലിബുവിലാണ് സംഭവം. അയൽവാസിയുടെ സിസി ടിവിയിൽ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്.
അപകടത്തിൽ ആരുടെയും ജീവൻ നഷ്‌ടമായിട്ടില്ലെന്നാണ് കാലിഫോർണിയയിൽ നിന്നുള്ള റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വീടിന്‍റെ ബാൽക്കണിയിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത അതിഥികളാണ് അപകടത്തിൽപെട്ടത്.
മെയ് എട്ടിനാണ് സംഭവം. കോവിഡ് മഹാമാരിയിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാകുമ്പോൾ ഇത്തരത്തിൽ ഒരു പാർട്ടി സംഘടിപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
ഒരുകൂട്ടം ചെറുപ്പക്കാർക്കാണ് വീട് വാടകയ്ക്ക് നൽകിയതെന്ന് ഉടമ പറയുന്നു. ഒരു പാർട്ടിയിൽ പങ്കെടുക്കാൻ 30 അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ വീട്ടിലെത്തിയിട്ടുണ്ട്. ബാൽക്കണിയുടെ അവശിഷ്ടങ്ങൾ പരിശോധിച്ച അഗ്നിനിശമന വകുപ്പ് ഉദ്യോഗസ്ഥർ വീട് വാസയോഗ്യമല്ലെന്ന് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..Shocking video of the moments a balcony collapses in #Malibu injuring several people. #CBSLA https://t.co/6lEnD4DxkW pic.twitter.com/1dhVsPWhi9
— Mike Rogers (@MikeRogersTV) May 9, 2021
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: