www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുഞ്ഞിനു പാലൂട്ടൂമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Share it:


കുഞ്ഞുങ്ങളെ പാലൂട്ടുമ്പോഴും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടെന്നാണ് ആരോഗ്യ വിദഗ്‌ദർ മുന്നറിയിപ്പ് നൽകുന്നത്. അടുത്ത കാലത്തായി മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയുള്ള അപകടങ്ങൾ നമ്മുടെ നാട്ടിൽ സാധാരണമാണ്. അണുകുടുംബങ്ങളിലേക്ക് ജീവിതം ചുരുങ്ങിയതോടെ ഇത്തരം കാര്യങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടമില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. 

കുഞ്ഞിനെ പാലൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

അമ്മ എഴുന്നേറ്റിരുന്ന് കുഞ്ഞിനെ രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിച്ച് മുലക്കണ്ണിന് നേരെ കുഞ്ഞിന്‍റെ വായ് വരത്തക്ക രീതിയിൽ മാറോടണച്ചു പിടിക്കണം.

കുഞ്ഞിന്‍റെ തലയുടെ പിൻഭാഗം അമ്മയുടെ മടക്കിയ കൈത്തണ്ടിൽ താങ്ങണം. ഇതാണ് ശരിയായ രീതി. മുലക്കണ്ണുകൾ മുലയൂട്ടുന്നതിന് മുൻപും ശേഷവും  കഴുകി വൃത്തിയാക്കുകയും വേണം. ചില അമ്മമാരുടെ മുലക്കണ്ണുകൾ ഉൾവലിഞ്ഞിരിക്കും. അപ്പോൾ കുഞ്ഞിന് പാൽ വലിച്ചു കുടിക്കാൻ കഴിയാതെവരും. അങ്ങനെയുള്ളവർ മുലക്കണ്ണ് പുറത്തേക്ക് വലിച്ചു നീട്ടി വേണം പാൽ കൊടുക്കാൻ. 

100 മില്ലി ലിറ്റർ പശുവിൻ പാലിൽ 3.3 ഗ്രാം പ്രോടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ മുലപ്പാലിൽ ഇതിന്‍റെ അളവ് 1.1 ഗ്രാമാണ്. പ്രൊറ്റീന്‍റെ അളവ് കൂടുന്നത് ദഹനത്തെ ബാധിക്കും. കുഞ്ഞിന്‍റെ പ്രവർത്തനങ്ങൾക്ക് മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പ്രോടീൻ മതിയാകും. മുലക്കണ്ണിൽ നിന്നും നേരിട്ട് വായിലേക്ക് ലഭിക്കുന്നതിനാൽ മുലപ്പാൽ പൂർണമായും രോഗ വിമുക്തമാണ്. 



1. ഒരു മുലയിലെ പാൽ പൂർണമായും കുടിപ്പിച്ച ശേഷമേ അടുത്തതിലെ കുടിപ്പിക്കാവൂ. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങളിൽ ഐ.ക്യു ലെവൽ കൂടുമെന്ന് പഠനങ്ങൾ പറയുന്നു.  

2. കുഞ്ഞിനെ മുലയൂട്ടുമ്പോൾ ഇരുമുലകളും മാറി മാറി നൽകരുത്. ആദ്യം വരുന്ന പാൽ കുഞ്ഞിന്‍റെ ദാഹം മാറ്റുകയേയുള്ളു. അതിന് പിന്നാലെ ലഭിക്കുന്ന പാലാണ് പോഷക സമൃദ്ധമായത്

3. സാധാരണ പ്രസവമാണെങ്കിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ അമ്മയുടെ പാൽ കുടിപ്പിച്ചു തുടങ്ങാം. സിസേറിയൻ കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം കുഞ്ഞിനെ പാലൂട്ടാവുന്നതാണ്. 

4. പ്രസവിച്ചാലുടൻ മുലയിലൂറുന്ന കൊളോസ്ട്രം എന്ന ദ്രാവകം നിർബന്ധമായും കുഞ്ഞിന് കൊടുക്കണം. കുഞ്ഞിന് ലഭിക്കുന്ന ആദ്യത്തെ പ്രതിരോധ വാക്സിനാണിത്. അമ്മയുടെ മുലയിൽ പാൽ കുറവാണെങ്കിൽ പോലും കൊളസ്‌ട്രോം നിർബന്ധമായും കുഞ്ഞിനെ കുടിപ്പിക്കണം. 

5. ചെറുചൂടോടെ കിട്ടുന്ന മുലപ്പാൽ കുഞ്ഞിന് വിശക്കുമ്പോഴെല്ലാം കൊടുക്കണം. 

6. മുലയൂട്ടൽ നിർത്തുന്നതിന് പ്രത്യേക കാലപരിധിയൊന്നുമില്ല. എത്രനാൾ അമ്മയ്ക്ക് പാൽ കൊടുക്കാൻ കഴിയുമോ അത്രയും നാൾ കുഞ്ഞിന് പാൽ കൊടുക്കാവുന്നതാണ്. രണ്ടു വയസു വരെ കൊടുക്കാവുന്നതാണ്. 



7. ആരോഗ്യമുള്ള അമ്മയുടെ പാലിന് ഒരു വർഷത്തിന് ശേഷവും ഗുണം ഒട്ടും കുറയുന്നില്ല. എന്നാൽ പാലിന്‍റെ അളവ് കുറഞ്ഞേക്കാം. 

8. നാലു മാസം വരെ കുഞ്ഞിന് നിർബന്ധമായും അമ്മയുടെ പാൽ മാത്രമേ കൊടുക്കാവൂ. 

9. ജോലിക്ക് പോകുന്ന അമ്മമാർ (മുലയൂട്ടലിന്‍റെ തവണകൾ കുറയുന്നതിനാൽ) നാല് മാസത്തിന് ശേഷം കുഞ്ഞിന് മറ്റു ഭക്ഷണ സാധനങ്ങളും കൊടുത്തു തുടങ്ങാവുന്നതാണ്. 

10. കുഞ്ഞിനെ മുലയൂട്ടുന്ന സമയത്ത് അമ്മ പെട്ടെന്ന് ഗർഭിണി ആയാലും മൂന്ന് മാസം വരെ പാലൂട്ടാവുന്നതാണ്. അമ്മയുടെ ഭക്ഷണത്തിൽ പാലൂട്ടുന്ന കുഞ്ഞിനും വയറ്റിൽ കിടക്കുന്ന കുഞ്ഞിനും വേണ്ടത്ര പോഷകങ്ങൾ അടങ്ങിയെന്നു വരില്ല. അതിനാൽ മൂന്ന് മാസത്തിന് ശേഷം മുലയൂട്ടൽ നിർത്തുന്നതാണ് നല്ലത്. 

11. പൂർണ ഗർഭിണി കുഞ്ഞിന് പാൽ കൊടുക്കുമ്പോൾ ശരീരത്ത് ഓക്‌സിറ്റോസിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുകയും പ്രസവ വേദന നേരത്തെ ഉണ്ടാക്കുകയും ചെയ്യാം. 

12. മുലഞെട്ടും കറുത്ത ഭാഗവും കുഞ്ഞിന്‍റെ വായിൽ വരത്തക്ക രീതിയിൽ പാൽ കൊടുക്കണം. അല്ലെങ്കിൽ മുലക്കണ്ണ് വിണ്ടു കീറുന്നതിന് കാരണമാവാം.

13. മുലഞെട്ട് വീണ്ടു കീറുന്നത് മൂലം പാൽ കൊടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ പാൽ വൃത്തിയായി പിഴിഞ്ഞെടുത്ത് സ്‌പൂണിൽ കോരി കൊടുക്കാം.



14. പ്രസവ ശേഷം ആദ്യത്തെ രണ്ടു മൂന്ന് ദിവസം പാൽ കുറവായിരിക്കാം. എന്നാലും കുഞ്ഞിന് നൽകുക. കുഞ്ഞിന് വിശപ്പ് മാറിയില്ലെങ്കിൽ ഡോക്റ്ററുടെ നിർദ്ദേശ പ്രകാരം മറ്റു മാര്ഗങ്ങള് സ്വീകരിക്കാവുന്നതാണ്. 

15. മുലയൂട്ടലിന് സമയ പരിധി കണക്കാക്കേണ്ട. കുഞ്ഞിന് വയറു നിറഞ്ഞാൽ തനിയെ മുലകുടി നിർത്തും അല്ലെങ്കിൽ ഉറങ്ങും. ചിലപ്പോൾ ഉന്മേഷത്തോടെ കളി തുടങ്ങും. 

16. മുലപ്പാൽ മതിയായില്ലെങ്കിൽ മുലയൂട്ടലിന് ശേഷം കരയുകയും വിശപ്പിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. സ്വാഭാവികമായി കുഞ്ഞിന് ഉണ്ടാകുന്ന തൂക്ക വർധനവും ഉണ്ടാകുന്നില്ല.

17. പ്രസവം കഴിഞ്ഞ് ഏതാനും ദിവസത്തേക്ക് മുലപ്പാൽ കുറവായിരിക്കും. ഇത് അമ്മയിൽ ആശങ്കയുളവാക്കാറുണ്ട്. മനസിലെ ഈ ആശങ്കകൾ മുലപ്പാൽ ഊറിവരുന്നതിന് വിഘാതമായേക്കാം. 

18. അമ്മ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. 

19. കൂടെകൂടെ കുഞ്ഞിനെ മുലയൂട്ടുന്നതും പാലിന്റെ അളവ് കൂടാൻ സഹായിക്കും. കുഞ്ഞു നുണയുമ്പോൾ അമ്മയുടെ തലച്ചോറിൽ മുലപ്പാലൂറുന്ന കേന്ദ്രം പ്രചോദിതമാകും. 



20. മുലയൂട്ടൽ സമയത്ത് അമ്മയും കുഞ്ഞും തമ്മിൽ ഒരു രാസപ്രവർത്തനം നടക്കുന്നുണ്ട്. ഇതിലൂടെ കുഞ്ഞും അമ്മയും തമ്മിലുള്ള വൈകാരിക ബന്ധം കൂടുന്നു.

21. അമ്മയ്ക്ക് കുഞ്ഞിനെ പാലൂട്ടാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിലെ മുലപ്പാൽ പിഴിഞ്ഞെടുത്ത് വയ്ക്കാവുന്നതാണ്. വൃത്തിയായി കഴുകി ഉണക്കിയ പാത്രത്തിൽ വേണം മുലപ്പാൽ ശേഖരിക്കാൻ. കൈകൊണ്ട് അമർത്തി ഞെക്കിയോ അതിനായുള്ള ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചോ എടുക്കാവുന്നതാണ്. അതിന് മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം.

 

25. പിഴിഞ്ഞെടുത്ത പാൽ സാധാരണ ഊഷ്‌മാവിൽ എട്ട് മണിക്കൂർ കേടുകൂടാതെയിരിക്കും. ജോലിക്കാരായ അമ്മമാർ പാൽ ഈ രീതിയിൽ പിഴിഞ്ഞ് ഫ്രിഡ്‌ജിൽ വച്ചാൽ 24 മണിക്കൂർ വരെ കേടുകൂടാതെയിരിക്കുന്നതാണ്.  


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Health

Post A Comment: