www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആദ്യ ഭാര്യ പൊള്ളേറ്റ് മരിച്ച അതേ കുളിമുറിയിൽ രണ്ടാം ഭാര്യയും പൊള്ളേലേറ്റ് മരിച്ചു

Share it:



കായംകുളം: ആദ്യഭാര്യ പൊള്ളലേറ്റു മരിച്ച അതേ കുളിമുറിയിൽ 11 വർഷത്തിനു ശേഷം രണ്ടാം ഭാര്യയും പൊള്ളലേറ്റു മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം വരിക്കോലില്‍ കിഴക്കതില്‍ ചന്ദ്രന്‍റെ ഭാര്യ സതിയമ്മ(54)യെയാണ് പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടത്. 

വീടിനു സമീപത്തെ കുളിമുറിയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. സതിയമ്മയെ വീടിനുള്ളില്‍ കാണാത്തതിനെത്തുടര്‍ന്നു ചന്ദ്രന്‍ പുറത്തെത്തി നോക്കിയപ്പോള്‍ കുളിമുറിക്കുള്ളില്‍ തീയും പുകയും ഉയരുന്നതു കണ്ടു. ഇയാള്‍ ബഹളംവച്ചതോടെ സമീപവാസികളെത്തി. തുടര്‍ന്നു വിവരം പൊലീസില്‍ അറിയിച്ചു.  

പൊലീസെത്തി തീയണച്ചപ്പോഴേക്കും സതിയമ്മ മരണമടഞ്ഞിരുന്നു. സമീപത്തുനിന്നു മണ്ണെണ്ണ നിറച്ച കന്നാസും കണ്ടെത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ചന്ദ്രനില്‍നിന്നും സമീപവാസികളില്‍നിന്നും പൊലീസ് മൊഴിയെടുത്തു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു. ചന്ദ്രന്‍റെ ആദ്യ ഭാര്യ ഗീതയും ഇതേ കുളിമുറിയില്‍ സമാനമായ രീതിയിലാണ് മരിച്ചത്. 11 വര്‍ഷം മുമ്പായിരുന്നു ആ സംഭവം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp


Share it:

Kerala

Post A Comment: