ഇടുക്കി: അണക്കര മൗണ്ട് ഫോർട്ട് സ്‌കൂളിനു സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരുക്ക്. ആമയാർ സ്വദേശി സന്തോഷിനാണ് പരുക്കേറ്റത്. വെള്ളിയാഴ്ച്ച രാത്രി 11 ഓടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി സന്തോഷ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സന്തോഷിന്‍റെ കൈകാലുകൾക്ക് ഒടിവ് സംഭവിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ സന്തോഷിനെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കട്ടപ്പന സഹകരണ ഹോസ്പിറ്റലിലേക്കും മാറഅറി. അണക്കര സ്വദേശിയുടേതാണ് കാറെന്നാണ് വിവരം. അപകടത്തിൽ കാറും ബൈക്കും തകർന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: