ഇടുക്കി: ജോലിക്ക് പോയ സ്ഥലത്ത് സ്ത്രീയുമായി അവിഹിത ബന്ധത്തിലേർപ്പെട്ടെന്നാരോപിച്ച് യുവാവിനെ ഒരു സംഘം ആളുകൾ വെട്ടി പരുക്കേൽപ്പിച്ചു. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്ത് പൂക്കുളത്ത് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പൂക്കുളം സ്വദേശിയായ യുവാവിനാണ് വെട്ടേറ്റത്.
തലയ്ക്കും കാലിനും പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തേങ്ങാക്കൽ പ്രദേശത്തുള്ള ഒരു സ്ത്രീയുമായി ഇയാൾ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ജോലിക്ക് പോയപ്പോഴുണ്ടായ ബന്ധമാണ് തുടർന്നത്. ഇക്കാര്യം അറിഞ്ഞ സ്ത്രീയുടെ വീട്ടുകാർ യുവാവിനെ ആക്രമിക്കാൻ കഴിഞ്ഞ ദിവസം രാത്രിയിൽ പൂക്കുളത്തെത്തുകയായിരുന്നു.
രാത്രിയിൽ മദ്യപിച്ചെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയും വെട്ടി പരുക്കേൽപ്പിക്കയും ചെയ്‌തു. സംഭവത്തിൽ കേസെടുത്ത ഉപ്പുതറ പൊലീസ് പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിൽ എടുത്തതായിട്ടാണ് വിവരം. പ്രതികളെ സംബന്ധിച്ചും വെട്ടേറ്റ യുവാവിനെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: