
കൊച്ചി: ഓൺലൈൻ പഠനത്തിനു കൊടുത്ത മൊബൈലിൽ ഒന്നര മാസം ഓൺലൈൻ ഗെയിം കളിച്ച ഒൻപതാം ക്ലാസുകാരൻ അമ്മയുടെ അക്കൗണ്ടിൽ നിന്നും പൊടിച്ചത് മൂന്ന് ലക്ഷത്തോളം രൂപ. ആലുവയിലാണ് സംഭവം. ഫ്രീ ഫയർ എന്ന ഗെയിം കളിച്ചാണ് വിദ്യാർഥി പണം നഷ്‌ടമാക്കിയത്. അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായെന്ന് കണ്ട വീട്ടമ്മ പരാതിയുമായി റൂറൽ എസ്‌പിയെ സമീപിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണം പോയ വഴി അറിഞ്ഞത്. ഗെയിമിനായി 40 രൂപ മുതൽ 4,000 രൂപ വരെ ഫോണിൽ ചാർജ് ചെയ്തായിരുന്നു കളി. ഒരു ദിവസം 10 തവണ വരെ ചാർജ് ചെയ്തിട്ടുണ്ട്. മേയ്, ജൂൺ മാസങ്ങളിലായി 225 തവണയാണ് ചാർജ് ചെയ്‌തത്.
അമ്മ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് പരാതി നൽകിയത്. സംഭവം മാതാപിതാക്കൾ അറിഞ്ഞപ്പോഴേക്കും വൻതുക നഷ്ടപ്പെട്ടിരുന്നു. ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ ഓൺലൈൻ രംഗത്തെ തട്ടിപ്പും സർവസാധാരണമായിരിക്കുകയാണ്. കുട്ടികളെയും സൈബർ ലോകത്തെ കുറിച്ച് അറിവില്ലാത്തവരെയുമാണ് കൂടുതലായി വലയിലാക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: