www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി ജലാശയത്തിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Share it:



ഇടുക്കി: മീൻ പിടിക്കുന്നതിനിടെ ഇടുക്കി ജലാശയത്തിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. മാട്ടുതാവളം കുമ്മിണിയിൽ ജോയ്സ് (31), കൂപ്പപറ ഇല്ലിക്കൽ പറമ്പിൽ മനു (31) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉപ്പുതറ കെട്ടിയറ ഭാഗത്താണ് യുവാക്കൾ ചൊവ്വാഴ്ച്ച വൈകിട്ടോടെ ഒഴുക്കിൽ പെട്ടത്.  

രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയായിരുന്നു. പെരിയാറിന്‍റെ കൈവഴിയായ സീതക്കയത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ധീരേന്ദ്ര സിങ് കുശ്വഹയുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന എൻഡിആർഎഫ് ടീം, ഫയർ ഫോഴ്സ് എന്നിവർ ചേർന്നായിരുന്നു തിരച്ചിൽ. 


വെള്ളിയാഴ്ച്ച രാവിലെ 7.30ഓടെ മനുവിന്‍റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നാലെ ഭീമൻ ചുവട്ടിൽ നിന്നും ജോയിസിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളെജിലെത്തിച്ച് കോവിഡ് ടെസ്റ്റിനു ശേഷം പോസ്റ്റ് മോർട്ടം നടത്തും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Idukki

Mostreaded

Post A Comment: