ഇടുക്കി: ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ മരിച്ചു. മാതൃഭൂമി പത്രത്തിന്‍റെ ചെറുതോണി ലേഖകൻ ഇടുക്കി വെള്ളക്കയം തോട്ടുമുഖത്ത് ടി.ബി. ബാബുക്കുട്ടൻ (47) ആണ് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മൾട്ടിപ്പിൾ മൈലേമ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
ചികിത്സയിലിരിക്കെ കോവിഡും ന്യൂമോണിയയും പിടിപെട്ടു. കോവിഡ് ഭേദമായെങ്കിലും ന്യൂമോണിയ രൂക്ഷമായി. ഇതൊടൊപ്പം മജ്ജക്കുള്ളിലെ അർബുദ രോഗം കൂടുതൽ ഗുരുതരമാകുകയും ചെയ്‌തു.
ഒരു മാസമായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെ 6.40നായിരുന്നു മരണം. സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പിൽ. ഭാര്യ ദീപ. മക്കൾ- നന്ദന, ദീപക്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: