തൊടുപുഴ: ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് 21 കാരനൊപ്പം ഒളിച്ചോടിയ 43 കാരി പിടിയിൽ. തൊടുപുഴ നെടിയശാല സ്വദേശിനിയെയാണ് കഴിഞ്ഞ എട്ടിന് കാണാതായത്. തുടർന്ന് തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പോയത് അയൽവീട്ടിലെ 21 കാരനൊപ്പമാണെന്ന് കണ്ടെത്തിയത്.
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ട് പെൺമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചായിരുന്നു വീട്ടമ്മയുടെ ഒളിച്ചോട്ടം. യുവാവുമായി പലയിടത്തും കറങ്ങി നടന്ന ശേഷം തൃശൂരിൽ എത്തുകയായിരുന്നു.
വിവിധ ഇടങ്ങളിൽ ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: