തൃശൂർ: കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരുക്ക്. വടക്കാഞ്ചേരി വാഴക്കോടെ കരിങ്കൽ ക്വാറിയിലാണ് സ്ഫോടനം ഉണ്ടായത്. ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്‌തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പരിസരത്തെ വീടുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
വൈകിട്ട് 7.40 ഓടെയായിരുന്നു നാടിനെ നടുക്കുന്ന സംഭവം. വലിയ ശബ്ദം കേട്ടതോടെ ഭൂമി കുലുക്കമാണെന്നാണ് ആളുകൾ ആദ്യം കരുതിയത്. പിന്നീടാണ് നടന്നത് സ്ഫോടനമാണെന്ന് ബോധ്യമായത്. ഒന്നര വർഷം മുമ്പ് കലക്റ്ററുടെ നേതൃത്വത്തിലുള്ള സംഘം നിർത്തി വച്ച ക്വാറിയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: