www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോപ്പ അമേരിക്ക ഫുട്‌ബോൾ; അർജന്‍റീനയ്ക്ക് ആദ്യ ജയം

Share it:



ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ അർജന്‍റീനയ്ക്ക് ആദ്യ ജയം. ഗ്ലാമർ പോരാട്ടത്തിൽ ഉറുഗ്വായെ 1-0 നു  കീഴ്‌പ്പെടുത്തി അർജന്‍റീന ക്വാർട്ടർ സാധ്യത നിലനിർത്തി. കളിയുടെ ആദ്യ പകുതിയിൽ ഗൈഡോ റോഡ്രിഗസാണ് അർജന്‍റീനയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. മെസിയുടെ പാസിൽ നിന്നായിരുന്നു റോഡ്രിഗസിന്‍റെ ഗോൾ.

 

കഴിഞ്ഞ മത്സരത്തിൽ നിന്നും ടീം ലൈനപ്പിൽ മാറ്റം വരുത്തിയാണ് അർജന്‍റീന ഇന്ന് കളത്തിലിറങ്ങിയത്. 4-3-3 എന്ന ശൈലിയിലായിരുന്നു ഇന്നത്തെ കളി. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ അർജന്‍റീന കളം നിറഞ്ഞിരുന്നു. എന്നാൽ ആദ്യ ഗോളിനു ശേഷം സമനില പിടിക്കാൻ ഉറുഗ്വായുടെ പോരാട്ടങ്ങൾ തുടർന്നു. ഗോൾ നേടിയതോടെ പ്രതിരോധത്തിൽ ശ്രദ്ധ കൊടുത്തായിരുന്നു അർജന്‍റീനയുടെ മുന്നേറ്റം. 

രണ്ടാം പകുതിയിൽ മെസിയും ഡി മരിയയും ഒട്ടേറെ അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ മത്സരത്തിൽ അർജന്‍റീന ചിലിയുമായി സമനില വഴങ്ങിയിരുന്നു. 22നു പുലർച്ചെ 5.30ന് പാരഗ്വായുമായിട്ടാണ് അർജന്‍റീനയുടെ അടുത്ത മത്സരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

sports

Post A Comment: