www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചെന്നൈയിലെ വീട്ടിൽ പ്ലാവും മാവും ജാതിക്കയും വരെ; ഊർവശിയുടെ വീഡിയോ

Share it:


ചെന്നൈ: മലയാളികൾക്ക് എക്കാലത്തും ഇഷ്ടപ്പെട്ട നടിയാണ് ഊർവശി. നായികയായി തിളങ്ങിയപ്പോഴും പിന്നീട് അമ്മ വേഷങ്ങളിലേക്ക് മാറിയപ്പോഴും ഊർവശിയെ മലയാളികൾ നെഞ്ചോടു ചേർത്തു. ചെന്നൈയിൽ താമസിക്കുന്ന ഊർവശി തന്‍റെ വീട്ടിലെ തോട്ടവും വൃക്ഷങ്ങളും ആരാധകർക്ക് പരിചയപ്പെടുത്തുന്ന വീഡിയോ വൈറലാകുകയാണ്.

വീട് ചെന്നൈയിലാണെങ്കിലും വീഡിയോ കണ്ടാൽ കേരളത്തിലാണെന്നേ തോന്നു. മാവ്, പ്ലാവ് എന്നിവയ്ക്ക് പുറമേ മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും നിറയെ പച്ചക്കറികളും ഊർവ്വശി വീട്ടിൽ നട്ടു വളർത്തിയിട്ടുണ്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടുവളർത്താറുണ്ട് എന്ന് ഊർവ്വശി പറയുന്നു. വീട്ടിൽ സ്ഥലമില്ലെന്ന് കരുതി ആരും പച്ചക്കറികൾ നട്ടു വളർത്താതിരിക്കരുതെന്നും പ്ലാസ്റ്റിക്ക് കവറിലോ പഴയ പത്രമോ പ്ലാസ്റ്റിക്ക് ബോട്ടിലോ മുട്ടയുടെ തോടോ എന്തുമാകട്ടെ അതിൽ പച്ചക്കറികൾ നട്ടു വളർത്താൻ ശ്രമിക്കണം എന്നും താരം പറയുന്നു. 

നാലു പതിറ്റാണ്ടുകളിലേറെയായി അഭിനയത്തിൽ സജീവമായി നിൽക്കുന്ന നടിയാണ് ഊർവ്വശി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഊര്വശിയുടേതായി എത്തിയ പുത്തം പുതു കാലൈ, മൂക്കുത്തി അമ്മാൻ, സൂരരൈ പോട്രൂ എന്നീ ചിത്രങ്ങളിലെ താരത്തിന്‍റെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു നേടിയിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Video

Post A Comment: