കല്യാണ ദിവസം പരമാവധി ആഘോഷമാക്കുന്നതാണ് ഇപ്പോൾ പതിവ്. വരനെയും വധുവിനെയും ആനപ്പുറത്ത് കേറ്റുക, ജെസിബി ഉപയോഗിച്ച് മാലയിടീക്കുക, കള്ള് ഷാപ്പിൽ ഫോട്ടോ ഷൂട്ട് നടത്തുക തുടങ്ങിയ ആചാരങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ എത്തിയ ഒരു വിവാഹ ആഘോഷ വീഡിയോ കൂടുതൽ ശ്രദ്ധ നേടുകയാണ്.
വിവാഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടെ നടന്ന സംഭവമാണ് വീഡിയോയിലുള്ളത്. വരനെ ചുമലിലേറ്റി ഡാൻസ് ചെയ്യുകയാണ് ഒരു യുവാവ്. ഡാൻസ് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ വരനും യുവാവും മലർന്നടിച്ച് വീഴുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ എവിടെ നടന്നതാണെന്ന് വ്യക്തമല്ല. നിരവധി ആളുകള്‍ പങ്കെടുത്ത വരന്‍റെ ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ കടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം.
ഘോഷയാത്രക്കിടെ കൂട്ടുകാരന്‍റെ തോളത്തേറിയാണ് വരൻ വരുന്നത്. പാട്ടിന്‍റെ താളത്തിനനുസരിച്ചാണ് നൃത്തം. അതിനിടെ ഒരു നിമിഷം കൂട്ടുകാരന്‍റെ നിയന്ത്രണം നഷ്ടപ്പെടുന്നതും വരന്‍ കുത്തനെ താഴേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. പുറം ഇടിച്ചാണ് വീണതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും. വരന്‍ വീഴുന്നത് കണ്ട് എന്തുപറ്റിയെന്ന് അറിയാന്‍ ആളുകള്‍ കൂട്ടംകൂടുന്നതും വരനെ പിടിച്ചുകൊണ്ടുപോകുന്നതുമാണ് വീഡിയോയുടെ അവസാനം. എന്തായാലും സംഭവം വൈറലായിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: