www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുമളിയിൽ മരിച്ച 14 കാരിയുടെ മരണത്തിൽ ദുരൂഹത; കുട്ടി പീഡനത്തിനിരയായതായി റിപ്പോർട്ട്

Share it:



ഇടുക്കി: കുമളിയിൽ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതോടെയാണ് സംഭവത്തിൽ വഴിത്തിരിവായത്. നവംബർ ഏഴിനാണ് കുമളിയിൽ രാജസ്ഥാൻ സ്വദേശിനികളായ ദമ്പതികളുടെ 14 വയസുകാരി മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കുട്ടി ആത്മഹത്യ ചെയ്‌തതല്ലെന്നും പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ചയുണ്ടായതായുമാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. സംസ്ഥാന ഇന്‍റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹത മറ നീക്കിയത്. 

കുമളിയിൽ ഹോട്ടൽ നടത്തുകയാണ് കുട്ടിയുടെ പിതാവ്. ഇയാൾ സ്വദേശത്തേക്ക് പോയ സമയത്തായിരുന്നു സംഭവം. താനുമായി വഴക്കുണ്ടായതിനെ തുടർന്ന് മകൾ മുറിയിൽ കയറി വാതിലടച്ചുവെന്നും പുറത്ത് കാണാതെ വന്നപ്പോൾ നടത്തിയ നടത്തിയ പരിശോധനയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെന്നുമായിരുന്നു അമ്മ പൊലീസിന് നൽകിയ മൊഴി. 

മകള്‍ മരിച്ച വിവരം ഇവര്‍ രാജസ്ഥാനിലുള്ള ഭർത്താവിനെ അറിയിച്ചു. ഇയാൾ വിമാനമാർഗം നാട്ടിലെത്തുന്ന വരെ ഈ വിവരം മറ്റാരോടും പറയുകയും ചെയ്‌തിരുന്നില്ല. ഭർത്താവ് മടങ്ങിയെത്തിയ ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായ സാഹചര്യത്തിൽ പോക്സോ വകുപ്പ് കൂടി ചുമത്തിയായിരുന്നു അന്വേഷണം.

ഇതിനിടെ അന്വേഷണച്ചുമതല എസ്ഐയിൽ നിന്നും കുമളി സിഐയെ ഏൽപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ രാജസ്ഥാനിലേക്ക് മടങ്ങിയതോടെ അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തു. ഈയടുത്തിടെ ഇന്‍റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ ദുരൂഹതകൾ വ്യക്തമായത്. മരിച്ച കുട്ടിയുടെ ഫോൺ കണ്ടെത്തിയെങ്കിലും പരിശോധിച്ചിട്ടില്ല.

ഇവർക്കൊപ്പം കെയർ ടേക്കറായി ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ചോദ്യം ചെയ്തിട്ടില്ല. മാതാപിതാക്കൾ അടക്കം സാക്ഷികളെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. തുടങ്ങി അന്വേഷണത്തിലെ ഗുരുതര പിഴവുകൾ കൂടി ഇന്‍റലിജൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Idukki

Mostreaded

Post A Comment: