തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങളും സ്ത്രീകളുടെ ആത്മഹത്യയും വർധിക്കുമ്പോൾ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ ഗുരുതര ആരോപണം. ഗാർഹിക പീഡനത്തെ കുറിച്ച് പരാതി നൽകാൻ ഫോണിൽ വിളിച്ച സ്ത്രീയോട് അപമര്യാദയായി ജോസഫൈൻ സംസാരിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. സംഭവം കോൺഗ്രസും സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ വൻ വിവാദമാണ് ഉയർന്നിരിക്കുന്നത്.
പരാതിയുമായി വിളിച്ച യുവതിയോട് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫെന്‍ പറഞ്ഞത്. സ്വകാര്യ ചാനലിന്‍റെ ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്‍റെ വിവാദ പ്രതികരണം.
എറണാകുളത്ത് നിന്നുമായിരുന്നു ഒരു സ്ത്രീ പരിപാടിയിലേക്ക് വിളിച്ചത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.
എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്‍റെ മറുപടി. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന്‍ പറഞ്ഞു. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറയുന്നുണ്ട്. സംഭവത്തിൽ #goback josephine ക്യാംപയിനും സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ടുണ്ട്.
89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ജോസഫൈനെതിരെ കോൺഗ്രസ് നേതാക്കളും രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: