ചേരുവകൾ
- ജീരകശാല അരി- 2 ബൗൾ
- ഗ്രീൻ പീസ് - 1 ബൗൾ
- സവോള - 2 എണ്ണം (നീളനെ അരിഞ്ഞത്)
- പച്ചമുളക് - 4 എണ്ണം
- ഇഞ്ചി - 1 ചെറിയ കഷണം
- വെളുത്തുള്ളി - 7 അല്ലി
- പട്ട -2 എണ്ണം
- തക്കോലം -1 എണ്ണം
- ഗ്രാമ്പു - 3 എണ്ണം
- ഏലയ്ക്ക - 1 എണ്ണം
- ബിരിയാണിയില - 1 എണ്ണം
- കുരുമുളക് - 5 എണ്ണം
- വലിയ ജീരകം - 1 ചെറിയ ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- സൺഫ്ലവർ ഓയിൽ - ആവശ്യത്തിന്
- കുരുമുളക്പൊടി - 1 ചെറിയ ടീസ്പൂൺ
- മല്ലിപൊടി - 1 ടേബിൾസ്‌പൂൺ
- ഗരംമസാലപ്പൊടി 1/2 ടീസ്പൂൺ
- നെയ്യ് - 2 ടേബിൾസ്‌പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുക്കറിൽ ആവശ്യത്തിന് സൺഫ്ലവർ ഓയിൽ ഒഴിച്ച ശേഷം പട്ട, ഗ്രാമ്പു, ഏലയ്ക്ക, ബിരിയാണിയില, കുരുമുളക്, വലിയ ജീരകം എന്നിവ ഇതിലേക്ക് ഇടാം. തുടർന്ന് സവോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക.
ഇതിലേക്ക് ഗ്രീൻപീസും കൂടി ഇട്ടു കൊടുക്കാം. ശേഷം മല്ലിപൊടി, ഗരംമസാലപ്പൊടി എന്നിവയ്‌ക്കൊപ്പം ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി കൊടുക്കാം. ഇതിനു ശേഷം അരി കൂടി ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാം. അവസാനമായി നെയ്യും, അൽപം മല്ലിയിലയും ഇതിലേക്കിട്ട് വേവിക്കുന്നതോടെ രുചികരമായ ഗ്രീൻ പീസ് പുലാവ് തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D




Post A Comment: