www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് വൈറസ് പുരുഷ ലൈംഗിക ശേഷിയെ ബാധിക്കും; പഠന റിപ്പോർട്ട്

Share it:



കോവിഡ് വന്നാൽ വന്ന പോലെ അങ്ങു പോകുമെന്ന് കരുതുന്ന പുരുഷൻമാരുടെ ശ്രദ്ധയ്ക്ക്. കോവിഡ് വൈറസ് പുരുഷൻമാരുടെ ലൈംഗിക ശേഷിയെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. ഇറ്റാലിയൻ പുരുഷൻമാർക്കിടയിൽ നടത്തിയ പഠനത്തിലാണ് വൈറസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. 

കോവിഡ് വൈറസുകൾ ശരീരത്തിൽ പ്രവേശിച്ചാൽ ലൈംഗിക തൃഷ്‌ണയെ ബാധിക്കുമെന്നും പുരുഷ ലൈംഗികാവയവത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.  

ഇതോടെ ഉദ്ധാരണ ശേഷിയിലും കുറവുണ്ടാകും. യൂറോളജിസ്റ്റ് റയൻ ബെർഗ്ലൂണ്ടാണ് പഠനത്തെ കുറിച്ച് വിശദീകരിച്ചത്. കോവിഡ് ബാധിച്ച പുരുഷൻമാരെ സസൂഷ്‌മം നിരീക്ഷിച്ചതിലൂടെയായിരുന്നു ഈ കണ്ടെത്തൽ. ലൈംഗിക താൽപര്യ കുറവിനു പുറമേ, സ്ഖലന സമയത്തെ ബുദ്ധിമുട്ടുകൾ, ലിംഗത്തിൽ വേദന, തടിപ്പ്, ടെസ്റ്റോസ്റ്റൈറോൺ ഹോർമോണിന്‍റെ കുറവ്, ബീജക്കുറവ്, പ്രത്യുൽപാദന ശേഷിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കും കോവിഡ് വൈറസുകൾ കാരണമാകാം.

 

ഉദ്ധാരണ ശേഷി കുറയുന്നത് ശരീരത്തിന്‍റെ പൊതുവെയുള്ള ആരോഗ്യത്തിന്‍റെ തന്നെ സൂചനയാണെന്നും റയൻ ബെർഗ്ലൂണ്ട് പറയുന്നു. രക്ത ധമനികളുടെ സംവിധാനവും പ്രത്യുൽപാദന സംവിധാനവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. 


ഇതിനാൽ ഉദ്ധാരണ ശേഷിക്കുറവ് ഉള്ളവർക്ക് അത് ഹൃദ്രോഗത്തിനുള്ള മുന്നറിയിപ്പാകാം. ഇതിനു പുറമെ വൈറസ് ഉണ്ടാക്കുന്ന വിഷാദ രോഗവും ഉത്കണ്‌ഠയും മാനസികാരോഗ്യത്തെ ബാധിക്കുന്നതും ലൈംഗികാരോഗ്യത്തിന് തിരിച്ചടിയാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5


Share it:

Health

Sex

Post A Comment: