മിഷിഗൺ: വൈറലാകാൻ അൽപം സാഹസം കാട്ടാൻ മടിക്കാത്തവരാണ് മിക്ക ടിക് ടോക്ക് താരങ്ങളും. ഇത്തരത്തിൽ ഒരു വീഡിയോ നിർമാണത്തിനു ശ്രമിച്ച പ്രമുഖ ടിക് ടോക്ക് താരം ഒടുക്കം കസേരയിൽ കുടുങ്ങി. അമേരിക്കയിലെ മിഷിഗൺ സ്വദേശിനിയായ സിഡ്‌നി ജോയാണ് കസേരയിൽ കുടുങ്ങിയത്. ഒൻപത് വർഷത്തോളമായി 27കാരിയായ സിഡ്‌നി വീഡിയോകൾ ചെയ്യുന്നുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഇത്തരം ഒരു അനുഭവമെന്ന് യുവതി പറയുന്നു.
മടക്കാൻ പറ്റുന്ന കസേര ഉപയോഗിച്ചായിരുന്നു സിഡ്‌നിയുടെ വീഡിയോ ഷൂട്ട്. ഇതിനിടെ അരക്കെട്ടിൽ കസേര കുടുങ്ങുകയായിരുന്നു. ഇതോടെ യുവതിക്ക് നിന്ന സ്ഥലത്ത് നിന്ന് നീങ്ങാൻ പോലും സാധിച്ചില്ല.
30 മിറ്റിറ്റോളം രക്ഷപെടാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ വീഡിയോ ഷൂട്ട് നിർത്തി ലൈവിലെത്തി തന്‍റെ ഫോളോവേഴ്‌സിനോട് സഹായം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഫോളോവേഴ്‌സ് നിർദേശിച്ചതനുസരിച്ചാണ് യുവതി ഫയർഫോഴ്‌സിന്‍റെ സഹായം തേടിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ടീം അവരുടെ ഉപകരണങ്ങൾ ഉപയോഗിച്ച് കസേര വേർപെടുത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻhttps://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
Post A Comment: