ദുബായ്: കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് ഭാഗികമായി പിൻവലിച്ച് യു.എ.ഇ. എന്നാൽ മടക്ക യാത്രയ്ക്ക് നാല് മണിക്കൂർ മുൻപുള്ള പരിശോധന ഫലം വേണമെന്നുള്ള നിബന്ധന തിരിച്ചടിയാകുന്നതായി പ്രവാസികൾ പറയുന്നു.
ദുബായ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധന ഫലം ലഭിക്കുന്നത് വരെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്‍റൈനിൽ കഴിയണമെന്നും നിബന്ധനയുണ്ട്.
നാല് മണിക്കൂർ മുൻപുള്ള പരിശോധന ഫലം ഹാജരാക്കണമെങ്കിൽ വിമാനത്താവളത്തിലോ തൊട്ടടുത്ത സ്ഥലത്തോ ടെസ്റ്റിന് സൗകര്യം ഉണ്ടാവണം. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിലവിൽ ഇതിനുള്ള സൗകര്യമില്ല. വാക്‌സിൻ എടുക്കാത്ത കുട്ടികളുടെ യാത്രാ അനുമതി സംബന്ധിച്ചും വ്യക്തതയില്ല. 23 മുതൽ വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. തടസങ്ങൾ പരിഹരിച്ച് യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: