www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ പൂട്ടിക്കിടന്ന വീട്ടിൽ കതക് വെട്ടിപ്പൊളിച്ച് മോഷണ ശ്രമം

Share it:


ഇടുക്കി: കട്ടപ്പനയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണ ശ്രമം. പിൻവാതിൽ വെട്ടിപ്പൊളിച്ചാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നത്. കട്ടപ്പന നത്തുകല്ലിൽ നെയ്‌വേലിക്കുന്നേൽ ജോളി കുര്യന്‍റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. ജോളി ഭോപ്പാലിലായിരുന്നതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.  

ചൊവ്വാഴ്ച്ച രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കതക് വെട്ടിപ്പൊളിച്ചത് കണ്ടത്. തുടർന്ന് ജോലിക്കാരി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. കട്ടപ്പന പൊലീസും വിരലടയാള വിദഗ്‌ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഇടുക്കി ഡോഗ് സ്‌ക്വാഡിന്‍റെ ഭാഗമായ പൊലീസ് നായ ജെനി അരക്കിലോമീറ്ററോളം ഓടുകയും ചില അയൽവാസികളുടെ വീട്ടുമുറ്റത്ത് എത്തുകയും ചെയ്‌തിട്ടുണ്ട്. പ്രദേശവാസികൾ തന്നെയാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. 

പിൻവാതിൽ പൊളിച്ച് അകത്തു കടന്ന സംഘം വീട് അരിച്ചു പെറുക്കിയെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്‌ടമായിട്ടില്ല. വിലപിടിപ്പുള്ള മറ്റെന്തെങ്കിലും നഷ്‌ടമായിട്ടുണ്ടോയെന്നറിയാൻ ഉടമ സ്ഥലത്തെത്തണമെന്ന് പൊലീസ് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ഹൈറേഞ്ച് മേഖലയിൽ മോഷണം പതിവായിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

Share it:

Idukki

Post A Comment: