www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാശ്‌മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; പ്രദേശത്ത് സംഘർഷാവസ്ഥ

Share it:


ശ്രീനഗർ: നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ള ലഷ്‌കർ ഭീകരൻ നദീം അബ്രാർ കാശ്‌മീരിൽ അറസ്റ്റിലായി. പാരിംപോര ചെക്ക് പോയിന്‍റിൽ നിന്നാണ് അബ്രാറും മറ്റൊരാളും അറസ്റ്റിൽ ആയതെന്നാണ് വിവരം.  സാധാരണക്കാർക്കും സുരക്ഷാ സൈന്യത്തിനും നേരെ നടന്ന നിരവധി ആക്രമണങ്ങളിൽ അബ്രാർ പങ്കെടുത്തിട്ടുണ്ട് എന്നാണ് പൊലീസ്‌ പറയുന്നത്. 

ഇയാളിൽ നിന്ന് പിസ്റ്റളും ഗ്രനേഡും പൊലീസ് പിടിച്ചെടുത്തു. ലഷ്‌കർ ഭീകര സംഘടനയുടെ കമാൻഡർ ആയിരുന്നു ഇയാൾ. കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ശ്രീനഗർ പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംയുക്ത സംഘം ഇയാളെ പിടികൂടിയതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 

അതിനിടെ, ശ്രീനഗറിലെ പാരിംപോര പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചിട്ടുണ്ട്. ഒരു ഭീകരവാദി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഭീകരവാദികൾ ഒളിവിൽ കഴിയുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും പ്രത്യേക സംഘം പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

National

Post A Comment: