
മുംബൈ: ലോക് ഡൗണിൽ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ ലോക്കർ തുറന്ന് പണം കവർച്ച ചെയ്‌ത സംഭവത്തിൽ സീരിയൽ നടിമാർ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് പ്രമുഖ സീരിയൽ-ടിവി താരങ്ങൾ അറസ്റ്റിലായത്. സുരഭി സുരേന്ദ്ര ലാൽ ശ്രീവാസ്ത, മോസിനാ മുക്താർ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായ നടിമാർ. ഒപ്പം പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന സ്ത്രീയുടെ ലോക്കർ തുറന്ന് 3.28 ലക്ഷം രൂപയാണ് ഇവർ കവർന്നെടുത്തത്.
ടെലിവിഷൻ പരിപാടികളായ ക്രൈം പട്രോൾ, സാവ്ധൻ ഇന്ത്യ എന്നിവയിലെ അഭിനയത്തിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ചില വെബ്‌സീരീസുകളിലും ഇവർ അഭിനനയിച്ചിട്ടുണ്ട്. മുംബൈ ആരേ കോളനിയിലാണ് ഇരുവരും താമസിച്ചിരുന്നത്. പണം നഷ്ടപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരാണ് കുറ്റകൃത്യം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
ഇവർ പണവുമായി കെട്ടിടത്തിൽ നിന്ന് പുറത്തുപോകുന്ന ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ നടിമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് ജോലിയില്ലാതായതോടെ ഇവർ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഇതാണ് ഇവരെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: