www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കിരൺ കല്യാണം ആലോചിച്ചെത്തിയത് സ്ത്രീധനം ആവശ്യപ്പെടാതെ; വിവാഹം കഴിഞ്ഞപ്പോൾ സ്വഭാവം മാറി

Share it:

കൊല്ലം: ഭർതൃവീട്ടിൽ വിസ്‌മയ എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കിരൺ സ്ത്രീധനം ആവശ്യപ്പെടാതെയാണ് വിവാഹം ആലോചിച്ചതെന്ന് റിപ്പോർട്ട്. സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്നായിരുന്നു പെണ്ണു കാണാൻ വന്നപ്പോൾ കിരണിന്‍റെ വാദം. ഇതോടെയാണ് ആലോചനയോട് താൽപര്യം തോന്നിയത്. 

മോട്ടോർ വാഹന വകുപ്പ് ജീവനക്കാരനായതിനാൽ മകൾക്ക് വേണ്ടി സ്ത്രീധനം നൽകുകയായിരുന്നു. 100 പവൻ സ്വർണവും ഒരേക്കറിലധികം ഭൂമിയും 10 ലക്ഷം വില വരുന്ന കാറുമാണു വിസ്മയയുടെ കുടുംബം നൽകിയത്.

എന്നാൽ വിവാഹം കഴിഞ്ഞതോടെ കിരണിന്‍റെ സ്വഭാവം മാറിയെന്നും വിസ്‌മയയുടെ ബന്ധുക്കൾ പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്‍റെ പേരിലായിരുന്നു ആദ്യം ഉപദ്രവം തുടങ്ങിയത്. കാറിനൊപ്പം 10 ലക്ഷം രൂപ കൂടി വേണമെന്നായിരുന്നു ആവശ്യം. 10 ലക്ഷം രൂപയോ കാറോ നൽകുമെന്നതായിരുന്നു വിസ്മയയുടെ കുടുംബം വാഗ്ദാനം ചെയ്തത്.

ജനുവരിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ മദ്യപിച്ചു പാതിരാത്രിയെത്തിയ കിരൺ ഇക്കാര്യം പറഞ്ഞു വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്തെന്നും ബന്ധുക്കൾ വെളിപ്പടുത്തി. നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു വിസ്മയ തന്നെ പറയുന്ന സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിരുന്നു. 

ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം തെറി വിളിച്ചു. അഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്‍റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി- തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്ന ചാറ്റ് ആണ് പുറത്തു വന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Kerala

Post A Comment: