www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉച്ചയൂണിന് രുചികരമായ വൻ പയർ തോരൻ ഉണ്ടാക്കാം

Share it:


ചേരുവകൾ

  • വൻപയർ - 1 ബൗൾ 
  • ചെറിയ ഉള്ളി - 10 എണ്ണം 
  • ഉണക്കമുളക് - 5 എണ്ണം 
  • വെളുത്തുള്ളി - 4 അല്ലി (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി - 1 ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് - 2 എണ്ണം 
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾപൊടി - 1/4 ടീസ്‌പൂൺ  
  • മുളക്പൊടി - 1 ടേബിൾസ്‌പൂൺ 
  • കുരുമുളക്പൊടി - 1/2 ടീസ്പൂൺ 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • തേങ്ങ - 1 ബൗൾ (ചിരകിയത്)
  • കടുക് - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന് 



തയ്യാറാക്കുന്ന വിധം

വൻപയർ തോരൻ ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒരു കുക്കറിൽ വൻപയർ, പച്ചമുളക്, ഉപ്പ്, കറിവേപ്പില, മഞ്ഞൾപൊടി എന്നിവ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാം. ശേഷം ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം കടുക് പൊട്ടിക്കുക. 

തുടർന്ന് ചെറിയ ഉള്ളി, ഉണക്കമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക. ശേഷം അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, കുരുമുളക്പൊടി എന്നിവയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് തേങ്ങ ചിരകിയത് കൂടി ഇട്ട് ക്കൊടുക്കാം. അവസാനമായി അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന വൻപയർ ഇട്ട് പത്ത് മിനിറ്റ് അടച്ചു വച്ച് വേവിക്കാം. ഇതോടെ വൻപയർ തോരൻ റെഡി. 



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Share it:

Food

Post A Comment: