www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

കാമുകൻ തേച്ചിട്ട് പോയി; സമ്മാനം നൽകിയ 23 ലക്ഷം രൂപയുടെ ബൈക്ക് കത്തിച്ച് യുവതി

Share it:


ബാങ്കോക്ക്: പ്രണയ ബന്ധം അവസാനിപ്പിക്കുമ്പോൾ കൊടുത്ത സമ്മാനങ്ങൾ തിരികെ നൽകുന്നതാണ് സാധാരണരീതി. എന്നാൽ പ്രണയം അവസാനിപ്പിച്ചിട്ടും തിരികെ നൽകാതിരുന്ന ആഡംബര ബൈക്ക് കത്തിച്ചാണ് ഇവിടെ യുവതി പ്രതികാരം തീർത്തത്. 

ബാങ്കോക്ക് സ്വദേശിനിയായ കാനോക് വാൻ എന്ന 36 കാരിയാണ് മുൻ കാമുകന് സമ്മാനം നൽകിയ 23 ലക്ഷത്തോളം വില വരുന്ന ബൈക്ക് കത്തിച്ചത്. സ്ക്കൂൾ കെട്ടിടത്തിലെ പാർക്കിങ് മേഖലയിലേക്ക് യുവതി എത്തുന്നതിന്‍റെയും ബൈക്ക് കത്തിക്കുന്നതിന്‍റെയും  ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  

ബാങ്കോക്കിൽ കഴിഞ്ഞ തിങ്കളാഴ്ച്ച ആണ് സംഭവം നടന്നത്. വീണ്ടും ഒന്നിക്കണമെന്ന് ആവശ്യം മുൻ കാമുകൻ നിരസിച്ചതോടെയാണ് യുവതി പക വീട്ടാൻ തീരുമാനിക്കുന്നത്. പാർക്കിങ് മേഖലയിൽ എത്തിയ യുവതി മുൻ കാമുകന്റെ ബൈക്കിന് മുകളിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടർന്നതോടെ യുവതി പെട്ടെന്ന് സ്ഥലത്ത് നിന്ന് മാറുന്നതും പിന്നീട് കാറിൽ കയറി പോകുന്നതും വിഡിയോയിലുണ്ട്. തീ ആളിപ്പടർന്നെങ്കിലും ആർക്കും പൊള്ളലേറ്റതായി റിപ്പോർട്ടില്ല. എന്നാൽ സമീപത്തുണ്ടായിരുന്നു ആറോളം ബൈക്കുകൾക്കും തീ പിടിച്ചിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 


ബൈക്ക് പൂർണമായും കത്തി നശിച്ചെങ്കിലും സ്ഥലത്തെത്തിയ അഗ്നിശമന സേനയ്ക്ക് തീ മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. പിന്നീട് പൊലീസ് സിസി ടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് യുവതി ബൈക്കിന് തീ ഇടുന്ന ദൃശ്യങ്ങൾ ലഭിച്ചത്. സ്‌കൂൾ ജീവനക്കാരനായ ഒരാളുടെ മുൻ കാമുകിയാണ് ഇതെന്നും വ്യക്തമാക്കി. ബുധനാഴ്ച്ചയോടെ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D

Share it:

world

Post A Comment: