ന്യൂഡെൽഹി: കോവിഡ് 19നെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി. ആറു മാസത്തിനകം ഇതുസബന്ധിച്ച മാർഗരേഖ തയാറാക്കാൻ കോടതി കേന്ദ്രത്തിനു നിർദേശം നൽകി. എത്ര തുകയെന്നതില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പണമായി സഹായം നല്‍കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. മരണ സര്‍ട്ടിഫിക്കിറ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കണമെന്നും നിര്‍ദ്ദേശം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: