www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇൻസ്റ്റഗ്രാം പരിചയം; കാമുകനെ കാണാൻ കുട്ടിയുമായി നാടുവിട്ട യുവതി പിടിയിൽ

Share it:



കണ്ണൂർ: ഇൻസ്റ്റഗ്രാം കാമുകനെ കാണാൻ ഭർത്താവിനെ ഉപേക്ഷിച്ച് കുഞ്ഞുമായി ട്രെയിൻ കയറിയ യുവതിയെ പിടികൂടി. പഴയങ്ങാടി പൊലീസാണ് യുവതിയെ കണ്ടെത്തിയത്. ഏഴോം സ്വദേശിയായ യുവതിയാണ് കുട്ടിയെയും കൊണ്ട്, ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായതിനു ശേഷം ഇന്നലെയോടെ നാടുവിട്ടത്.

യുവതി കുട്ടിയുമായി നാടുവിട്ടെന്ന പരാതിയെ തുടര്‍ന്ന് പഴയങ്ങാടി എസ്‌ഐഇ ജയചന്ദ്രനും അഡീഷണല്‍ എസ്‌ഐ രജനിയും ചേര്‍ന്ന് മിന്നല്‍ വേഗത്തില്‍ നടത്തിയ അന്വേഷണത്തിലാണു യുവതിയെയും കുട്ടിയെയും കണ്ടെത്താനായത്.

യുവതിയുടെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് ഇവര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിന് കയറിയതായി മനസിലാക്കി. തുടര്‍ന്ന് റെയില്‍വേ പൊലീസുമായും മറ്റ് സിആര്‍പിഎഫ് ടീമുമായും ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ട്രെയിനില്‍ യാത്രക്കാര്‍ പോലും അറിയാതെ നടത്തിയ രഹസ്യ പരിശോധനയില്‍ പോത്തന്നൂരില്‍ യുവതിയെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു. 

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സിനിമാ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെ തേടിയുള്ള യാത്രയാണിതെന്നാണ് യുവതിയുടെ മൊഴിയെന്നു പൊലീസ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Kerala

Post A Comment: