കൊച്ചി: നടി ലെനയുടെ സിലമ്പം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. കേരളത്തിലെ കളരിപ്പയറ്റിനു സമാനമായി തമിഴ്‌നാട്ടിലുള്ള ഒരു ആയുധ കലയാണ് സിലമ്പം.
മുളവടികൊണ്ടാണ് ഈ അഭ്യാസം. നേരത്തെ പുരുഷന്മാരുടെ ആയോധന കല എന്ന് അറിയപ്പെട്ടിരുന്ന സിലമ്പം ഇന്ന് സ്ത്രീകളും അഭ്യസിക്കുന്നുണ്ട്. ഇപ്പോഴിതാ ലെനയും സിലമ്പം പഠിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്‌തു കൊണ്ടാണ് ലെന താൻ സിലമ്പം പരിശീലിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. ആറു ദിവസം കൊണ്ട് ഇത്രയും പഠിച്ചതിൽ സൂപ്പർ ത്രില്ലിലാണ് എന്നാണ് ലെന വീഡിയോക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. റിച്ച ദർശിയാണ് തൻ്റെ ഗുരുവെന്നും ലെന പറയുന്നു.
22 വർഷങ്ങൾക്കിടയിൽ നൂറ്റിപ്പതിലേറെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്‌തിരുന്നു. "ട്രാഫിക്ക് എന്ന ചിത്രമാണ് ലെനയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിൽ ഒന്ന്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: